നാം സൃഷ്ടിച്ചെടുക്കുന്ന നമ്മുടെ ആദര്‍ശങ്ങള്‍, അല്ലെങ്കില്‍ നയങ്ങള്‍ ശരിയാണെങ്കിലേ നമ്മള് വിജയിക്കൂ എന്നില്ല. റഷ്യന്‍ വിപ്ലവകാലത്ത് അക്കാലത്തെ വിപ്ലവകാരികളില്‍ പലരും ഒരു പുതിയലോകം സൃഷ്ടിക്കാനാണ് പുറപ്പെട്ടത്. സൃഷ്ടിച്ചതോ ഒരു ഭീകരാസത്വത്തെയും. 72 കൊല്ലത്തെ പരീക്ഷണത്തിനുശേഷം ആ മഹാദുരന്തം തകര്‍ന്നടിഞ്ഞു. അപ്പോള്‍ ഈ നരേറ്റീവ് ശരിയായിരുന്നില്ല എന്നു വ്യക്തമല്ലേ? എന്നിട്ടും തല്‍ക്കാലത്തേക്ക് വിജയിച്ചില്ലേ?
കേരളത്തില്‍ ജയിച്ചുനില്‍ക്കുന്ന മതേതര നരേറ്റീവ് തെറ്റായ ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ്. മുസ്ലിം സമൂഹം ആഗ്രഹിക്കുന്നത് രാഷ്ട്രം അവരുടെ പുണ്യഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ഭരിക്കപ്പെടണമെന്നാണ്. അതുകൊണ്ടു ഭൂരിപക്ഷം മുസ്ലിം രാഷ്ട്രങ്ങളിലും ഇസ്ലാം ഭരണകൂടത്തിന്റെ മതമാണ്. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് ഭരണകൂടമതമായി ഇസ്ലാമിനെ അംഗീകരിച്ചിട്ടുണ്ട്. തുര്‍ക്കി തുടങ്ങിയ മതേതരരാജ്യങ്ങള് മതരാഷ്ട്രങ്ങളായി പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു.
കേരളത്തില്‍ 30 വര്‍ഷം മുന്‍പു വരെ ഹിജാബ് പലരും ധരിച്ചിരുന്നില്ല. ഇന്ന് ഹിജാബ് മാത്രമല്ല നിഖാബും ബുര്‍ഖയും സാര്‍വത്രികമാണ്. മതേതര കേരളത്തിലും മുസ്ലിങ്ങളുടെയിടയില്‍ വിശ്വാസാചരണങ്ങള്‍ വര്‍ധിച്ചുവരികയാണ്.
ഇസ്ലാമികലോകം പാശ്ചാത്യസംസ്കാരത്തെ പ്രതിരോധിക്കാന്‍ ഇസ്ലാമികവിശ്വാസങ്ങളുടെ ദൃഢീകരണമാണ് മാര്‍ഗ്ഗമായി അവലംബിച്ചിരിക്കുന്നത്. അടുത്ത നൂറ്റാണ്ടിലൊന്നും ഇതുമാറ്റാനിടയില്ല. വല്ല മാറ്റവും വേണമെങ്കില്‍ തന്നെ അത് അവരുതന്നെ ചെയ്യാതെ ബാഹ്യമായി അടിച്ചേല്‍പ്പിക്കാനാവില്ല. ആ നിലയ്ക്ക് മുസ്ലിങ്ങളെ മതേതരജീവിതത്തിന്റെ വക്താക്കളായി അവതരിപ്പിക്കാനും പറ്റില്ല. അത് സത്യമാവില്ല.
രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാകയാല്‍ മതവിശ്വാസത്തിലധിഷ്ഠിതമായ ഒരു ജീവിതക്രമമുള്ള സമൂഹത്തെ മറിച്ചു ചിത്രീകരിക്കുന്നത് സത്യമാവില്ല. എന്നാല്‍ ഈ മതേതര ആഖ്യാനം താല്‍ക്കാലികമായി വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും തിരഞ്ഞെടുപ്പ് ജയത്തെക്കണ്ടുകൊണ്ട് കൃത്രിമമായി സൃഷ്ടിച്ച ആഖ്യാനമാണത്. തെറ്റാണെന്നു അറിഞ്ഞുകൊണ്ട് കൃത്രിമമായി സൃഷ്ടിച്ച ഒരു ആഖ്യാനം. അതുകൊണ്ടുതന്നെ ഇപ്പോള്‍ക്കാണുന്ന ഈ വിജയം റഷ്യന്‍ വിപ്ലവം പോലെതന്നെ ദുസ്സഹമായ അനുഭവങ്ങളിലേക്കുതന്നെയാണ് ചെന്നെത്താന്‍ സാധ്യത.
സത്യസന്ധമായ വിശദീകരണങ്ങളില്‍ അടിസ്ഥാനമാക്കിയ രാഷ്ട്രീയ നയങ്ങള്ക്കുമാത്രമേ സ്ഥിരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ. മതേതര നുണകള്‍ നെയ്തെടുത്ത ഒരു വ്യാജപ്രപഞ്ചം ഉണ്ടാക്കുന്ന താല്‍ക്കാലിക വിജയങ്ങളല്ല, സത്യാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പ്രശ്നപരിഹാരങ്ങളാണ് വേണ്ടത്. കേരളത്തിലെ ഈ കൃത്രിമ ആഖ്യാനത്തിന്റെ ദുരന്തം അഖിലേന്ത്യാതലത്തിലുള്ള ഹിന്ദുത്വവിജയം കൊണ്ട് ശക്തികുറച്ചേക്കാം എന്നൊരാശ്വാസം നല്‍കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: