ജയ്പൂര്‍: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതിക്ക് നിവേദനവും പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍. രാഷ്ട്രപതിക്ക് നല്‍കാനുള്ള നിവേദനം ജയ്പൂര്‍ അഡീഷണല്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. സ്വവര്‍ഗ വിവാഹം സംസ്കാരത്തിന് വിരുദ്ധമാണെന്നും അത് അംഗീകരിക്കരുതെന്നും സ്ത്രീ ബോധവത്കരണ സംഘം ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ വിവാഹ ആചാരങ്ങള്‍ക്കെതിരായ അന്താരാഷ്ട്ര ആക്രമണമാണ് സ്വവര്‍ഗ വിവാഹം എന്ന് സ്ത്രീ ബോധവത്കരണ സംഘം പ്രസിഡന്റ് ഡോ. സുനിതാ അഗര്‍വാള്‍ പറഞ്ഞു. നിയമനിര്‍മാണത്തിന് പാര്‍ലമെന്റിന് മാത്രമേ അവകാശമുള്ളൂ, കോടതി വിഷയത്തില്‍ ഇടപെടരുത്.
ഇന്ത്യയുടെ സാമൂഹിക ഘടനയില്‍ വിവാഹം ഒരു പരിശുദ്ധ കര്‍മ്മമാണെന്നും മനുഷ്യരാശിയുടെ ഉന്നമനമാണ് ഇതിന്റെ ലക്ഷ്യമെന്നും സെക്രട്ടറി ശാലിനി റാവു പറഞ്ഞു. ഇതില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങളില്‍ കോടതിയുടെ ആക്ടിവിസത്തെ പിന്തുണച്ചാല്‍ അത് ഇന്ത്യയുടെ സംസ്കാരത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അരുണ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: