തിരുവനന്തപുരം: മത മൗലിക വാദികളുടെ ഭീഷണിക്ക് വഴങ്ങി ലുലു മാളിലെ തീയേറ്ററുകളിലെ ‘ദ കേരള സ്‌റ്റോറി’ സിനിമയുടെ പ്രദര്‍ശനം റദ്ദാക്കി. പ്രണയം നടിച്ച യുവതികളെ ഭീകരസംഘടന ഐഎസിലേക്ക് എത്തിക്കുന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന ബോളിവുഡ് ചിത്രമാണ് ദ കേരള സ്‌റ്റോറി. തിരുവനന്തപുരത്തേയും കൊച്ചിയിലേയും പിവിആര്‍ ലുലു തീയേറ്ററുകളാണ് ബുക്കിംഗ് ആരംഭിച്ച ശേഷം പിന്‍മാറുന്നത്.
ദല്‍ഹി ആസ്ഥാനമായുള്ള പിവിആര്‍ ഗ്രൂപ്പാണ് ലുലുമാളിലെ സിനിമ തീയേറ്ററുകളുടെ നടത്തിപ്പുകാര്‍. 179 കേന്ദ്രങ്ങളില്‍ തീയേറ്ററുകളുള്ള പിവിആര്‍ ഗ്രൂപ്പിന്റെ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ തീയേറ്ററുകളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നുണ്ട്
നാളെ രാജ്യത്ത് റിലീസാകന്ന ചിത്രം കേരളത്തില്‍ ആദ്യ ആഴ്ച 21 തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ശക്തമായ എതിര്‍പ്പ്ുണ്ടായിട്ടും ചെറുകിട തീയേറ്റര്‍ ഉടമകള്‍ പോലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായപ്പോളാണ് യുസഫലിയുടെ നിയന്ത്രണത്തിലുള്ള ലുലു മാളിലെ തീയേറ്ററുകളുടെ പിന്‍ മാറ്റം. .
നാളെ പ്രദര്‍ശനം ഉണ്ട് എന്ന് അറിയിച്ചിരുന്ന തീയേറ്ററുകള്‍ ഇവയാണ്
1. തിരുവനന്തപുരം ഏരീസ് പ്ലക്‌സ്, 2. തിരുവനന്തപുരം പിവിആര്‍ ലുലു 3. പുനലൂര്‍ ദേവ 4. കൊച്ചി പിവിആര്‍ ലുലു 5. കൊച്ചി സിനിപോളിസ് 6. കൊച്ചി ഷേണായീസ് 7. തൃശൂര്‍ ഇനോക്‌സ് 8. തൃശൂര്‍ ജോസ് 9. പെരുമ്പാവൂര്‍ ഇവിഎം 10. ആലുവ മാതാ 11. ഇരിഞ്ഞാലക്കുട ചെമ്പകശേരിയില്‍12. പാലക്കാട് അരോമ 13. കോഴിക്കോട് ക്രൗണ്‍1 4. കോഴിക്കോട് സിനിപോളിസ് 15. കോഴിക്കോട് റീഗല്‍ (ഈസ്റ്റഹില്‍) 16. കാസര്‍ഗോഡ് സിനികൃഷ്ണ 17. കാഞ്ഞങ്ങാട് ദീപ്തി 18. മഞ്ചേരി ലാഡര്‍1 9. പെരിന്തല്‍മണ്ണ വിസ്മയ 20. വടകര കീര്‍ത്തി 21. വളാഞ്ചേരി പോപ്പുലര്‍
മിക്ക തിയെറ്ററുകളിലേയും സീറ്റ് ബുക്കിങ് പൂര്‍ത്തിയായി വരികയാണ്. ചില തിയെറ്ററുകള്‍ ഹൗസ് ഫുള്‍ ആയതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്കിങ് നിര്‍ത്തി.
നേരത്തേ, സിനിമയുടെ പ്രദര്‍ശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പകരം കേരള ഹൈക്കോടതിയെ സമീപിക്കാനും അപേക്ഷ നല്‍കിയാല്‍ കേസ് ഇന്നു തന്നെ പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
സിനിമയുടേതു സാങ്കല്‍പിക കഥയാണെന്ന മുന്നറിയിപ്പു കൂടി ചേര്‍ക്കണമെന്ന ആവശ്യം നിര്‍മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ അംഗീകരിച്ചില്ല. പ്രത്യേക മുന്നറിയിപ്പു വേണമെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി വൃന്ദ ഗ്രോവര്‍ വാദിച്ചപ്പോള്‍, സിനിമ പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യമാണ് മറ്റൊരു ഹര്‍ജിയിലൂടെ കുര്‍ബാന്‍ അലി ഉന്നയിച്ചത്. കുര്‍ബാന്‍ അലിയുടെ ഹര്‍ജി കഴിഞ്ഞദിവസം ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെയും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: