ബംഗളൂരു: ബജ്റംഗ്ദളിനെ നിരോധിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന് സാധ്യമായ കാര്യമല്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വീരപ്പ മൊയ്ലി. ഇത്തരമൊരു നിര്‍ദേശം കോണ്‍ഗ്രസിന് മുമ്പാകെയില്ല. ഒരു സംഘടനയെ നിരോധിക്കുക എന്നത് ഒരു സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലെന്നും വിഷയത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ കൂടുതല്‍ വ്യക്തത നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ബജ്റംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ സംസ്ഥാനത്ത് നിരോധിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. പിഎഫ്ഐ, ബജ്റംഗ് ദള്‍ എന്നിവയെ നിരോധിക്കുമെന്ന് ഞങ്ങളുടെ പ്രകടനപത്രികയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബജ്റംഗ് ദളിനെ നിരോധിക്കുക എന്നത് കര്‍ണാടക സര്‍ക്കാരിന് സാധ്യമായ കാര്യമല്ല. വിഷയത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ കൂടുതല്‍ വ്യക്തത നല്‍കും. വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി പോലും വിധിച്ചിട്ടുണ്ട്. ബജ്റംഗ് ദളിനെ നിരോധിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസിനില്ലെന്നും മൊയ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: