ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,325 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വേളയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,379 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,77,257 ആയി.രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.7 ശതമാനം.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 44,175പേരാണ്.പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് ശതമാനം. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 3.87 ശതമാനം.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ എണ്ണം 220.66 കോടി ഡോസ് വാക്സിന് വിതരണം ചെയ്തു. ഇതില്‍ 95.21 കോടി രണ്ടാം ഡോസും 22.87 കോടി മുന്‍കരുതല്‍ ഡോസും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ വിതരണം ചെയ്തത് 2,180 ഡോസുകള്‍.
ഇതുവരെ രാജ്യത്താകെ ആകെ നടത്തിയത് 92.69 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 1,45,309 പരിശോധനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: