തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ മതം മാറ്റി ഐഎസ്ഐഎസില്‍ ചേര്ത്തുന്നുവെന്നതിന്റെ കഥ പറയുന്ന കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സിനിമ നിരോധിക്കണമെന്ന ഡിവൈഎഫ് ഐ നിലപാടിനെ തള്ളിക്കളയുന്ന നിലപാടാണ് ശശി തരൂരിന്റേത്.
എത്ര വിമര്‍ശനങ്ങളുണ്ടെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ ഈ പ്രതികരണം. സിനിമ നിരോധിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടില്ല. ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതുകൊണ്ട് മാത്രം ആവിഷ്കാരസ്വാതന്ത്ര്യം വിലയില്ലാത്തതാവുകയില്ല.- ശശി തരൂര്‍ പറഞ്ഞു.
കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ പുറത്തുവരുന്നു. സിനിമ നിരോധിക്കണമെന്ന തീവ്രനിലപാടാണ് ഡിവൈഎഫ് ഐ കൈക്കൊണ്ടിരിക്കുന്നത്. അതേ സമയം നാദിര്‍ഷ ഈശോ എന്ന സിനിമയുമായി വന്നപ്പോള്‍ ഈശോ എന്ന പേര് നിരോധിക്കേണ്ടെന്നും അത് കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണെന്നും അഭിപ്രായപ്പെട്ട സംഘടനയാണ് ഡിവൈഎഫ് ഐ. ഡിവൈഎഫ്ഐയുടെ നിലപാടിലെ ഈ വൈരുദ്ധ്യത്തെ പലരും എതിര്‍ത്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന നിലപാടുമായി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: