ന്യൂദല്‍ഹി : മുസ്ലിം ലീഗ് ഉള്‍പ്പടെയുളള രാഷ്ട്രീയ കക്ഷികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയില്‍ നിന്ന് ഹര്ജിക്കാരന് പിന്‍വലിച്ചു. മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ കക്ഷികളെ നിരോധിക്കണം എന്ന ഹര്‍ജിയാണ് പിന്‍വലിച്ചത്.
സമാന ഹര്‍ജി ദില്‍ഹി ഹൈക്കോടതിയില്‍ ഉണ്ടെന്ന് എംഐഎമ്മിന് വേണ്ടി ഹാജരായ അഭിഭാഷകന് കെ കെ വേണുഗോപാല്‍ വാദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ ഹര്ജിക്കാരന് അനുവാദം തേടുകയായിരുന്നു.
മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ സൈദ് വസീം റിസ്വി എന്നയാളാണ് നേരത്തേ ഹര്‍ജി സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് റിസ്വി. ഇദ്ദേഹം പിന്നീട് ഹിന്ദു മതം സ്വീകരിച്ചു.
സൈദ് വസീം റിസ്വി ചില പാര്‍ട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്ലിം ലീഗ് കോടതിയില്‍ വാദമിയര്ത്തിയിരുന്നു. മുസ്ലിം ലീഗ്, എംഐഎം എന്നീ പാര്‍ട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹര്ജിക്കാരന് ശ്രമിക്കുന്നതെന്നും എന്തുകൊണ്ട് ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളെ കക്ഷികളാക്കുന്നില്ല എന്നും മുസ്ലിം ലീഗ് ചോദ്യമുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: