കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനായുളള പ്രകടന പത്രിക ബി ജെ പി പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കും ഓരോ വര്‍ഷവും മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകള്‍ നല്കുമെന്നതടക്കമുളള വാഗ്ദാനങ്ങളാണ് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത്. ഉഗാദി, ഗണേശ ചതുര്‍ത്ഥി, ദീപാവലി മാസങ്ങളിലാകും പാചക വാതക സിലിണ്ടറുകള്‍ നല്‍കുക.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
1. ‘അടല്‍ ആഹാര കേന്ദ്രം’ – സംസ്ഥാനത്തെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും എല്ലാ വാര്‍ഡുകളിലും ഒരു കാന്റീന്് സ്ഥാപിച്ച് വില കുറച്ച് ശുചിത്വമുള്ള ഭക്ഷണം നല്‍കും.
2. ‘പോഷണെ പദ്ധതി’ – സംസ്ഥാനത്തെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ദിവസവും അരലിറ്റര്‍ നന്ദിനി പാല് സൗജന്യമായി നല്‍കും. ഈ പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓരോ മാസവും സൗജന്യമായി 5 കിലോ അരിയും 5 കിലോ ചെറുധാന്യവും നല്‍കും.
3. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തിയാല്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും.
4. ‘സര്‍വാരിഗു സുരു യോജനേ’ – ഭവനരഹിതര്‍ക്ക് വീടു വയ്ക്കാന്‍ സംസ്ഥാനത്തുടനീളം 10 ലക്ഷം ഇടം വിതരണം ചെയ്യും.
5. ‘വിശ്വേശ്വരയ്യ വിദ്യാ യോജനേ’ അധികാരത്തിലെത്തിയാല്‍, സര്‍ക്കാര്‍ സ്കൂളുകള്‍ സ്വകാര്യ സ്ഥാനങ്ങളുമായി ചേര്‍ന്ന് നവീകരിക്കും.
6. യുപിഎസ്സി, ബാങ്കിംഗ് പരീക്ഷകള്‍ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും.
7. ബെംഗളൂരുവിലെ ജനങ്ങള്‍ക്ക് ജീവിതം സുഗമമാക്കാനുളള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. മികച്ച ഗതാഗത സംവിധാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബെംഗളൂരുവിനെ ആഗോള നിലവാരത്തിലുള്ള നഗരമാക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: