മുംബയ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന് കി ബാത്തിന്റെ നൂറാം പതിപ്പിന്റെ ആഘോഷത്തോടനുബന്ധിച്ച് മുംബയിലെ രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ സിനിമാ താരങ്ങളായ മാധുരി ദീക്ഷിതും ഷാഹിദ് കപൂറും ചലച്ചിത്ര നിര്‍മ്മാതാവ് രോഹിത് ഷെട്ടിയും പങ്കെടുത്തു.
100ാം പതിപ്പ് ശ്രവിച്ച ഇവര്‍ പരിപാടി രാജ്യത്ത് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വാചാലരായി. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടതില്‍ സന്തോഷവും പ്രകടിപ്പിച്ചു.
2014 ഒക്ടോബര്‍ 3 ന് ആദ്യമായി പ്രക്ഷേപണം ചെയ്ത മന് കി ബാത്ത് അടുത്ത വര്‍ഷം 10 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി നൂറാം പതിപ്പില്‍ ചൂണ്ടിക്കാട്ടി. ‘മന് കി ബാത്ത്’ കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ് പ്രതിഫലിപ്പിക്കുന്നതാണെന്നും അത് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിപാടി വന്‍ വിജയമാക്കിയ ശ്രോതാക്കള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
പ്രധാനമന്ത്രി ജനങ്ങളുമായി ബന്ധം നിലനിര്‍ത്താന്‍ താത്പര്യപ്പെടുന്നു. ഒരു മഹാനായ നേതാവില്‍ നിന്നു മാത്രമുണ്ടാകുന്നതാണ് അത്്. ചരിത്രം നോക്കിയാല്‍ ഏറ്റവും ജനപ്രിയ നേതാക്കള്‍ എല്ലായ്പ്പോഴും ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കും. ജനങ്ങളുമായുളള നേതാക്കളുടെ ബന്ധം വളരെ ആഴമേറിയതാണ്. മനസിലുളളത് ജനങ്ങളോട് പറയുകയും അവര്‍ക്ക് പറയാനുളളത് കേള്‍ക്കുകയും ചെയ്യുന്നത് ബന്ധം കൂടുതല്‍ ശക്്തിപ്പെടുത്തും- ഷാഹിദ് കപൂര്‍ പറഞ്ഞു.
വലിയ നേതാവാണ് നരേന്ദ്രമോദി. അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കുന്നു. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വ്യത്യസ്ത തരത്തിലുള്ള ആളുകളുമായി അദ്ദേഹം സംവദിക്കുന്നു. അറിപ്പെടാത്തവരെ കുറിച്ച് മറ്റുളളവര്‍ക്ക് മനസിലാക്കി കൊടുക്കുന്നു. നമ്മുടെ രാജ്യത്ത് മാത്രമല്ല, ആഗോളതലത്തില്‍ പോലും അദ്ദേഹത്തെ വാഴ്ത്തുന്നു.ഒരുപാട് യുവാക്കളെ പ്രചോദിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയും- മാധുരി ദീക്ഷിത് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എല്ലാ പൗരന്മാര്ക്കും പ്രചോദനമാണെന്ന് രോഹിത് ഷെട്ടി അഭിപ്രായപ്പെട്ടു. പരിപാടി ആളുകളെ ഒരുമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: