തൊടുപുഴ: പ്രണയം നടിച്ച് ഇടുക്കി സ്വദേശിനിയായ 10ാം ക്ലാസുകാരിയെ ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയ പ്രതി സുഹൈലിനെ പൊലീസ് പിടികൂടി. പ്രതി 15കാരിയുമായി ബംഗാളില്‍ എത്തിയ അതേ സമയത്ത് തന്നെ പൊലീസ് സംഘവും ബംഗാളില്‍ എത്തിയതാണ് പ്രതിയെ കുരുക്കിയത്. അതല്ലെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കകം ബംഗാളില്‍ നിന്നും അതിര്‍ത്തി വഴി പെണ്‍കുട്ടിയെ ബംഗ്ലാദേശിലേക്ക് കടത്തുമായിരുന്നു.
ഏപ്രില്‍ 22നാണ് മകളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് അപ്രത്യക്ഷയായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് സ്ഥിരമായി വിളിച്ചിരുന്ന നമ്പര്‍ പൊലീസ് കണ്ടെത്തി അന്വേഷിച്ചപ്പോള്‍ തൊടുപുഴയില്‍ താമസിക്കുന്ന അതിഥിത്തൊഴിലാളിയായ ബംഗാള്‍ സ്വദേശി സൂഹൈലിന്റേതാണെന്ന് മനസ്സിലാക്കി. പെണ്‍കുട്ടിയുടെ തൊടുപുഴയിലെ വീടിന് അടുത്ത് താമസിച്ചുവരികെ 23 കാരനായ സുഹൈല്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ ഫോണ്‍ ഏപ്രില്‍ 23ന് പെരുമ്പാവൂരില്‍വെച്ച് സ്വിച്ച് ഓഫാക്കിയത് പൊലീസിനെ ഏറെ ചുറ്റിച്ചു.
പിന്നീടാണ് ഇയാളുടെ മേല്‍വിലാസം പൊലീസ് ശേഖരിച്ചു. ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണെന്ന് അറിഞ്ഞതോടെ പൊലീസ് സംഘം കേരളത്തില്‍ നിന്നും വിമാനത്തില്‍ ബംഗാളിലേക്ക് പറന്നു. മൂര്‍ഷിദാബാദിലെ ഡൊങ്കോള് പൊലീസ് സ്റ്റേഷന് പരിധിക്കുള്ളിലാണ് സുഹൈലിന്റെ വീട്. പൊലീസ് നേരെ ഡൊങ്കോളിലെത്തി.
തൊടുപുഴയില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗമാണ് സുഹൈല്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. മൂര്‍ഷിദാബാദിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഏറെ അരിച്ചുപെറുക്കിയ ശേഷമാണ് പെണ്‍കുട്ടിയെ സൂഹൈലിന്റെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയത്. അടുത്ത ദിവസം ബംഗ്ലാദേശിലേക്ക് പെണ്‍കുട്ടിയുമായി കടക്കാനായിരുന്നു പദ്ധതി. നേരത്തെ വിവാഹിതനായ സുഹൈല്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ കഴിയുകയാണ്.
സുഹൈലിനെ തൊടുപുഴയിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: