തിരുവനന്തപുരം: മരിച്ചു കഴിഞ്ഞാൽ തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചുകളയണമെന്നും ചാരം ഭാരതപ്പുഴയിൽ ഒഴുക്കണമെന്നും നടി ഷീല. ഹിന്ദു സംസ്കാരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ് ഇതെന്നും വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിലാണ് താരം പറഞ്ഞത്.
എന്തിനാണ് മരിച്ചു കഴിഞ്ഞാൽ പുഴുകുത്തി കിടക്കുന്നത്. അതോടുകൂടി തീർന്ന്. പിന്നീട് എല്ലാ വർഷവും നമ്മളെ ഇഷ്ടപ്പെടുന്നവർ എത്തി കല്ലറയിൽ പൂവ് വെക്കുകയും മുഴുകുതിരി കത്തിക്കുകയും ചെയ്യും. അവര്‍ അതു ചെയ്യും എന്നതില്‍ എന്താണ് ഇത്ര ഉറപ്പ്. അതിലും നല്ലത് എന്നെ ഞാനാക്കിയ ഈ കേരളത്തിലേക്ക് എന്റെ ചാമ്പല്‍ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചുകളയണം എന്നത് എനിക്ക് നിര്‍ബന്ധമാണ് – ഷീല പറഞ്ഞു.
തലമുറകളായി ഞങ്ങൾ സിറിയൻ കാത്തലിക്സ് ആണ്. എനിക്ക് ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം എന്നുള്ള വ്യത്യാസം ഒന്നുമില്ല. എനിക്ക് എല്ലാ ദൈവങ്ങളോടും ഇഷ്ടമാണ്. അമ്പലങ്ങളിൽ പൊകാൻ എനിക്ക് ഇഷ്ടമാണ്. ഹിന്ദുക്കൾ പോലും പോകാത്ത എത്ര അമ്പലങ്ങളിൽ ഞാൻ പോയിട്ടുണ്ട്. ഒറ്റയ്ക്ക് പോയി സമാധാനത്തോടെ ഇരുന്ന് പ്രാർത്ഥിക്കാനാണ് ഇഷ്ടം. പബ്ലിസിറ്റിക്കു വേണ്ടി പോകാൻ ഇഷ്ടമില്ല.
എന്റെ ദൈവം മനസാക്ഷിയാണ്. ഞാനൊരു തെറ്റ് ചെയ്താൽ മനസാക്ഷി അത് ചെയ്യരുതെന്ന് പറയും. അത് ലംഘിച്ച് തെറ്റു ചെയ്യുന്നതാണ് പാപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: