Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാറമേക്കാവിന്റെ പഞ്ചവാദ്യം വീണ്ടും ചോറ്റാനിക്കരയിലേക്ക്; തിമിലനിരയുടെ അമരക്കാരനായി നന്ദപ്പന്‍മാരാർ, നിയോഗം അവിചാരിതം

കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നന്ദപ്പന്‍മാരാര്‍ പൂരത്തിനുണ്ട്. ആദ്യം പൂരത്തിനെത്തുമ്പോള്‍ കുഴൂര്‍ നാരായണമാരാരായിരുന്നു പ്രമാണി. അദ്ദേഹത്തിനുശേഷം ഒരു വര്‍ഷം കുഴൂര്‍ ചന്ദ്രന്‍മാരാര്‍ക്ക് പ്രമാണം ലഭിച്ചു. ശേഷമായിരുന്നു ചോറ്റാനിക്കര നാരായണമാരാരുടെ പ്രമാണം.

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Apr 29, 2023, 03:39 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യപ്രമാണം 7 വര്‍ഷത്തിനുശേഷം ചോററാനിക്കരയയിലേക്ക്. ഗുരു ചോറ്റാനിക്കര നാരായണമാരാരും ജ്യേഷ്ഠന്‍ ചോറ്റാനിക്കര വിജയന്‍മാരാരും പ്രമാണിച്ച വാദ്യവേദിയിലേക്ക് അവിചാരിതമായാണ് ചോറ്റാനിക്കര നന്ദപ്പന്‍മാരാരുടെ നിയോഗം. ഗുരുവിനുശേഷം 16 വര്‍ഷം വിജയന്‍മാരാര്‍ പാറമേക്കാവിന്റെ പഞ്ചവാദ്യം നയിച്ചു. തുടര്‍ന്ന് പരയ്‌ക്കാട് തങ്കപ്പന്‍മാരാര്‍ക്കായിരുന്നു കഴിഞ്ഞ 7 വര്‍ഷമായി പ്രമാണം. 

ഇക്കുറി തങ്കപ്പന്‍മാരാരെ മാറ്റി നന്ദപ്പന് പ്രമാണം ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നന്ദപ്പന്‍മാരാര്‍ പൂരത്തിനുണ്ട്. ആദ്യം പൂരത്തിനെത്തുമ്പോള്‍ കുഴൂര്‍ നാരായണമാരാരായിരുന്നു പ്രമാണി. അദ്ദേഹത്തിനുശേഷം ഒരു വര്‍ഷം കുഴൂര്‍ ചന്ദ്രന്‍മാരാര്‍ക്ക് പ്രമാണം ലഭിച്ചു. ശേഷമായിരുന്നു ചോറ്റാനിക്കര നാരായണമാരാരുടെ പ്രമാണം. തുടര്‍ന്ന് ജ്യേഷ്ഠന്‍ വിജയന്‍മാരാര്‍ 16 വര്‍ഷം പ്രമാണിച്ചു. ചോറ്റാനിക്കര എളയിടത്ത് പരമേശ്വരമാരാരുടേയും കാട്ടേത്ത് മാരാത്ത് സീതാമാരസ്യാരുടേയും മകനായാണ് ജനനം. 10 വയസ്സുള്ളപ്പോള്‍ അച്ഛന്റെ ശിക്ഷണത്തില്‍ തിമില അഭ്യസിച്ച് ചോറ്റാനിക്കര ദേവീസന്നിധിയില്‍ ദീപാരാധനക്കായിരുന്നു  അരങ്ങേറ്റം.  

പാറമേക്കാവിന്റെ പഞ്ചവാദ്യനിരയില്‍ ഇക്കുറി വലിയ മാറ്റങ്ങളാണുള്ളത്. തിമില, മദ്ദളം, ഇലത്താളം എന്നിവയുടെ പ്രമാണിമാരായിരുന്ന പരയ്‌ക്കാട് തങ്കപ്പന്‍മാരാര്‍, കുനിശ്ശേരി ചന്ദ്രന്‍മാരാര്‍, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവര്‍ ഇക്കുറി പൂരത്തിനില്ല. കുനിശ്ശേരിക്കു പകരം കുട്ടിനാരായണനും പാഞ്ഞാളിനു പകരം പരയ്‌ക്കാട് ബാബുവുമാണ് നേതൃത്വം നല്‍കുക. കൊമ്പില്‍ മച്ചാട് രാമചന്ദ്രനും ഇടയ്‌ക്കയില്‍ തിരുവില്വാമല ജയനും പ്രമാണിമാരായി തുടരും. പൂരരാവില്‍ പാറമേക്കാവിലമ്മ പുറത്തേക്കെഴുന്നള്ളുമ്പോള്‍ പാറമേക്കാവ് ഗോപുരത്തിനുമുമ്പില്‍ പൊന്നിന്‍ തലേക്കെട്ടണിഞ്ഞ ഗജവീരന്‍മാര്‍ക്കും കത്തിയെരിയുന്ന തീവെട്ടികളുടേയും മുമ്പിലായി  പഞ്ചവാദ്യത്തിന്റെ പതികാലം നിരത്തുമ്പോള്‍ കേരളത്തിലെ സഹൃദയ സഹസ്രങ്ങളുടെ കണ്ണും കാതും തിമിലനിരയുടെ മധ്യത്തിലെ കൃശഗാത്രനായ  ചോറ്റാനിക്കര നന്ദപ്പന്‍മാരാരില്‍ പതിയും.  

നാലുമണിക്കൂൂര്‍ നീളുന്ന നാദവിസ്മയത്തിലെ പുതിയ പ്രമാണിമാരുടെ വാദനവൈഭവത്തിനായി കാത്തിരിക്കുകയാണ് പൂരപ്രേമികള്‍ . ചോറ്റാനിക്കര ദേവിയുടേയും ഗുരുക്കന്‍മാരുടേയും അനുഗ്രഹമാണ് പൂരങ്ങളുടെ പൂരത്തിന് തിമിലനിരയുടെ അമരക്കാരനാവാന്‍ നിയോഗമായതെന്നാണ് വാദ്യരംഗത്തെ സൗമ്യതയുടെ പര്യായമായ നന്ദപ്പന്‍മാരാരുടെ ഭാഷ്യം.

Tags: Thrissurതൃശൂര്‍ പൂരംParamekkavu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

Kerala

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്ക്

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

പുതിയ വാര്‍ത്തകള്‍

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയില്‍

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വൻ ദുരന്തം

മലയാള സര്‍വ്വകലാശാലയില്‍ എംഎ, എംഎസ്‌സി; രജിസ്‌ട്രേഷന്‍ മെയ് 30 വരെ

രാജസ്ഥാനിൽ നിന്ന് മറ്റൊരു പാക് ചാരൻ കാസിം അറസ്റ്റിൽ, പാകിസ്ഥാൻ ബന്ധത്തിന് തെളിവ് കണ്ടെത്തി ; അന്വേഷണം തുടരുന്നു

തട്ടിപ്പ് നടത്തി രാജ്യംവിട്ട കൊടുംകുറ്റവാളിയെ യുഎസ് ഭാരതത്തിന് കൈമാറി

പുതുക്കോട് കൃഷ്ണമൂര്‍ത്തി: ഗഹനതയുടെ ഗൗരവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies