കോവിഡിന്റെ ചെറിയ കേസുകള്‍ പോലും ഹൃദയ സംബന്ധമായ ആരോഗ്യത്തെ ദീര്‍ഘകാലത്തേക്ക് ദോഷകരമായി ബാധിക്കുമെന്ന് പഠനം റിപ്പോര്‍ട്ട്. ക്ലിനിക്കല്‍ മെഡിസിന് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കോവിഡ്അണുബാധയ്ക്ക് മുമ്പും ശേഷവുമുള്ള ധമനികളുടെ കാഠിന്യത്തെ താരതമ്യം ചെയ്ത് ആദ്യമായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കോവിഡ് ബാധ തീവ്രമല്ലാതെ പോലും സ്ഥിരികരിച്ചവരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ധമനിയുടെയും സെന്‍ട്രല്‍ കാര്‍ഡിയോവാസ്കുലര്‍ പ്രവര്‍ത്തനത്തെയും രോഗം ബാധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ആര്‍ട്ടറികളുടെ കട്ടികൂട്ടാനും ഇതിലൂടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട ധമനികളാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ വികാസത്തിലേക്ക് കാരണമാകം.
കോവിഡ് രോഗബാധയെ തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത നശിപ്പിക്കുന്നതില്‍ ശ്രദ്ധയില്‍പെട്ടത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് യുകെയിലെ പോര്‍ട്ട്സ്മൗത്ത് സര്‍വകലാശാലയില്‍ നിന്നുള്ള പഠനത്തിന്റെ സഹഎഴുത്തുകാരിയായ മരിയ പെരിസിയോ പറഞ്ഞു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് രക്തക്കുഴലുകളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.
കോവിഡ് രോഗബാധ ഹൃദയസ്തംഭനവും രക്തക്കുഴലുകളുടെ പ്രവര്‍ത്തന വൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും,രക്തക്കുഴലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇനിയും ഗവേക്ഷണം ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ക്രൊയേഷ്യയിലെ യൂണിവേഴ്സിറ്റി ഓഫ് സ്പ്ലിറ്റ് സ്കൂള്‍ ഓഫ് മെഡിസിനില്‍ 2019 ഒക്ടോബറിനും 2022 ഏപ്രിലിനും ഇടയില്‍ പഠനത്തിനായി 32 പേര് നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: