തൃശൂര്‍ : തൃശൂര്‍ പൂരത്തിന് വിളംബരം കുറിച്ച് രാവിലെ പതിനൊന്നരയോടെ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി തെക്കെഗോപുര നട തുറന്ന് ഘടക പൂരങ്ങളെ സ്വാഗതം ചെയ്തു. എറണാകുളം ശിവകുമാര്‍ ആണ് തിടമ്പേറ്റിയത്.രാവിലെ ഏഴരയോടെ നെയ്തലകാവില്‍ നിന്ന് നാദരസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പെട്ടത്. പത്ത് മണിയോടെ മണികണ്ഠനാലില്‍ എത്തി.
അവിടെ നിന്ന് കിഴക്കൂട് അനിയന് മാരാരുടെ മേള അകമ്പടിയോടെ വടക്കുംനാഥ ക്ഷേത്രത്തില്‍ പ്രവേശിച്ച് തെക്കേ നട തുറന്നതോടെയാണ് വിളംബരമായത്. വൈകിട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന തേക്കിന്‍കാട് നടക്കും.
പൂരത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് സാമ്പിള്‍ വെടിക്കെട്ട് നടന്നു. ആദ്യം തിരുവമ്പാടിക്കാരാണ് സാമ്പിള്‍ വെടിക്കെട്ടിന് തിരി കൊളുത്തിയത്. പീന്നീട് പാറമേക്കാവിന്റെ അവസരമായിരുന്നു.ശബ്ദം കുറച്ച് വര്‍ണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തായിരുന്നു ഇരു വിഭാഗവും വെടിക്കെട്ട് നടത്തിയത്.എട്ട് മണിയോടെ തുടങ്ങിയ വെടിക്കെട്ട് 9.30 ഓടെ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: