ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി പട്ടികജാതി വിഭാഗം നേതാവും സംസ്ഥാന ഭാരവാഹിയുമായ പിപിജി ശങ്കറിനെ അക്രമികള്‍ വെട്ടിക്കൊന്നു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുന്ന വഴിയാണ് നസാരദ്പേട്ടയ് വച്ചാണ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അക്രമികള്‍ വെട്ടിക്കൊന്നത്. അജ്ഞാതരായ ഒരുസംഘം അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ നാടന്‍ ബോംബ് എറിയുകയും തടഞ്ഞുനിറുത്തി വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ശങ്കര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ വളഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു. പോലീസെത്തി ശങ്കറിന്റെ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ശങ്കറിന്റെ കൊലപാതകത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ അപലപിച്ചു. ഡിഎംകെ ശക്തികേന്ദ്രത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ടവരാണ് കൊലപാതകത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിന് സംരക്ഷണം നല്കുന്നതില് പോലീസ് പരാജയപ്പെട്ടിരിക്കുകയാണ്. തന്റെ കുടുംബത്തിന്റെ സംരക്ഷണം മാത്രം നോക്കുന്ന മഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിയമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: