ദുബായ്: ദുബായ് ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ആന്‍ സെയംഗിനെതിരെ 21-18, 5-21, 9-21 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ കാന്ത സുനേയാമയ്ക്കെതിരെയാണ് ഇന്ത്യയുടെ എച്ച്എസ് പ്രണോയും പുറത്തായി. ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡിയായ സിക്കി റെഡ്ഡിയും രോഹന് കപൂറും. മിക്സഡ് ഡബിള്‍സില്‍ തോറ്റു. മൂന്നാം സെറ്റിലേക്ക് അവര്‍ ഗെയിം എത്തിച്ചെങ്കിലും ഒടുവില്‍ ഇന്തോനേഷ്യയുടെ ഡെജാന്‍ ഫെര്ഡിനാന്സ്യാഗ്ലോറിയ ഇമാനുവല്ലെ വിദ്ജാജ എന്നിവര്‍ക്കെതിരെ 18-21, 21-19, 15-21 തോല്‍വി ഏറ്റുവാങ്ങി. നാലാം സീഡ് ജപ്പാന്റെ കൊടൈ നരോക്കയോട് തോറ്റ് കിദംബി ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: