ബര്‍ലിന്‍: ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സെര്‍ജ് ഗ്നാബറി പുറത്തുപോകാന്‍ സാധ്യത. സാഡിയോ മാനെയ്യരെയും ഒരു വിംഗറെയും മറ്റ് ക്ലബുകള്‍ക്ക് കൈമാറാന്‍ ബയേണ്‍ മ്യൂണിക്ക് ഒരുങ്ങുന്നതായാണ് സൂചന.
കിംഗ്സ് ലി കോമന്, ജമാല്‍ മുസിയാല, ലെറോയ്് സാനെ എന്നി വര് ഉളള സാഹചര്യത്തില്‍ ബയേണ്‍ ഗ്നാബറിയെ വില്ക്കാന് മടിക്കില്ലെന്നാണ് വാര്‍ത്ത. ഗ്നാബറിക്ക് 2026 വരെ ബയേണില്‍ കരാറുണ്ട്.
ഇതിന് പുറമെ ബയേണ്‍ മ്യൂണിക്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് ഗ്നാബറി. 2017 മുതല്‍ താരം ക്ലബിലുണ്ട്. പുതുതായി മുന്നേറ്റ താരത്തെ സ്വന്തമാക്കാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിക്കിന് ഗ്നാബറി ഒഴിവാകുന്നത് ഗുണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: