നാടക-സിനിമാ രംഗത്ത് ശ്രദ്ധേയമായ സംഭാവനയര്‍പ്പിച്ച മഹാനടന്: പി.എസ്. ശ്രീധരന്‍പിള്ള
പനാജി: കേരളത്തിലെ നാടക-സിനിമാ രംഗത്ത് ശ്രദ്ധേയമായ സംഭാവനയര്‍പ്പിച്ച മഹാനടനായിരുന്നു മാമുക്കോയയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സ്വതസിദ്ധമായ ശൈലിയും അഭിനയ മികവും കൊണ്ട് മലയാള സിനിമയെ ഉന്നതശ്രേണിയില്‍ എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എക്കാലത്തും നിലനില്ക്കും. തന്റെ തനതായ കോഴിക്കോടന്‍ സംഭാഷണ രീതികൊണ്ട് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ നാലു പതിറ്റാണ്ട് ശുദ്ധമായ ഹാസ്യത്തിന്റെ മാസ്മരിക വലയത്തില്‍ തളച്ചിട്ട ഈ വലിയ കലാകാരന്റെ വിയോഗം മലയാള സിനിമാരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ് ഉളവാക്കിയിരിക്കുന്നത്.
നികത്താനാവാത്തനഷ്ടം: കെ. സുരേന്ദ്രന്
കോഴിക്കോട്:ചിരിപ്പിച്ചുംചിന്തിപ്പിച്ചുംതന്റേത്മാത്രമായശൈലിയിലൂടെമലയാളിയുടെമനസില്ചിരപ്രതിഷ്ഠനേടിയമാമുക്കോയയുടെവേര്പാട്നികത്താനാവാത്തനഷ്ടമാണെന്ന്ബിജെപിസംസ്ഥാനപ്രസിഡന്റ്കെ.സുരേന്ദ്രന്. സിനിമയുടെവെള്ളിവെളിച്ചത്തിനപ്പുറംസാധാരണക്കാരനായകോഴിക്കോട്ടുകാരനും സാംസ്കാരിക,സാമൂഹികപ്രവര്ത്തകനുമായിഅദ്ദേഹംപൊതുഇടങ്ങളില്നിറഞ്ഞുനിന്നു.നാടകത്തിലൂടെഅഭിനയലോകത്തെത്തിയമാമുക്കോയസിനിമയിലെസ്വാഭാവികഹാസ്യത്തിലൂടെമലയാളിയുടെമനസില്ഇടംനേടി.കരുത്തുറ്റകഥാപാത്രങ്ങളുംഅവതരിപ്പിച്ചു. മലയാളത്തിന്റെകലാ-സാംസ്കാരിക മേഖലയ്ക്ക് വലിയ ശൂന്യതയാണ് മാമുക്കോയയുടെ നിര്യാണത്തിലൂടെ ഉണ്ടാവുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
സാംസ്കാരിക കേരളത്തിന് തീരാനഷ്ടം: തപസ്യ
കോഴിക്കോട്: ചലച്ചിത്ര-നാടക നടന് മാമുക്കോയയുടെ വേര്‍പാട് സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് തപസ്യ കലാ സാഹിത്യ വേദി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. മലയാള സാമൂഹ്യ നാടകങ്ങളുടെ സുവര്‍ണകാലഘട്ടത്തില്‍ ആ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മാമുക്കോയ പിന്നീട് ദശകങ്ങളോളം മലയാള സിനിമയിലൂടെയും കേരളത്തിന്റെ പ്രിയനടനായി. സമൂഹത്തിന്റെ എല്ലാ അടരുകളിലും സക്രിയമായി ഇടപെട്ടുകൊണ്ട് ഒരു താരമെന്നതിലുപരി പൊതുജീവിതത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. സാമൂഹിക വിഷയങ്ങളിലടക്കം വ്യക്തമായ നിലപാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഹാസ്യനടനെന്ന നിലയിലും സ്വഭാവനടനെന്ന നിലയിലും അനന്യസാധാരണമായ പ്രതിഭ പ്രകടിപ്പിച്ച മാമുക്കോയയുടെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ചലച്ചിത്രാസ്വാദകര്ക്കുമൊപ്പം തപസ്യയും ദുഃഖത്തില്‍ പങ്കുചേരുന്നതായി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്തും പ്രസ്താവനയില്‍ അറിയിച്ചു.
സാധാരണ മനുഷ്യന്: മണിയന് പിള്ള രാജു
പ്രശസ്തനായ നടനായിരുന്നുവെങ്കിലും അതൊന്നും ജീവിതത്തില്‍ കാണിച്ചിട്ടില്ലാത്തയാളായിരുന്നു മാമുക്കോയയെന്ന് മണിയന് പിള്ള രാജു. ചലച്ചത്ര നടനെന്ന ലേബലൊന്നും കാണിക്കാറില്ല. മുണ്ടോ ലുങ്കിയോ ഉടുത്ത് ഷര്‍ട്ടുമിട്ടു നടക്കുന്ന ഒരു സാധാരണക്കാരന്. വൈക്കം മുഹമ്മദ് ബഷീര്‍, എംടി എന്നിവരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ഏതു സദസിലും അദ്ദേഹം ഒ കെ യായിരുന്നു. എല്ലാവരുമായും ചേരുന്ന ടൈപ്പ്. അതിനാല്‍ തന്നെ എല്ലാവര്ക്കും അദ്ദേഹത്തെ ഇഷ്ടവുമായിരുന്നു. ഫുട്ബോളിനോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു.
വ്യക്തിപരമായി വലിയ നഷ്ടം: ജോയി മാത്യു
മാമുക്കോയയുടെ മരണം തനിക്ക് വ്യക്തിപരമായും നഷ്ടമാണെന്ന് നടന് ജോയി മാത്യു. അദ്ദേഹം ഞങ്ങളുടെ, കോഴിക്കോടിന്റെ ഒരു ഐക്കണ്‍ ആയിരുന്നു. കോഴിക്കോടന്‍ ഭാഷ, അതിന്റെ ശുദ്ധി… കോഴിക്കോടന്‍ ഭാഷയുടെ വാമൊഴിയുടെ തനിമ… ഏതു വേഷം ചെയ്താലും കോഴിക്കോടന്‍ സ്പര്‍ശം അതിലുണ്ടാകും. കാര്യങ്ങള്‍ ആഴത്തില്‍ അറിയാനും പഠിക്കാനും പ്രത്യേക ശേഷിയുണ്ടായിരുന്നു. നന്നായി പുസ്തകങ്ങള്‍ വായിച്ചിരുന്നു. എപ്പോള്‍ കണ്ടാലും കലയും സിനിമയും രാഷ്ട്രീയവുമാണ് സംസാരിച്ചിരുന്നത്. താരപരിവേഷമില്ലാതെ ജീവിച്ചൊരാള്‍.
സിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുന്നു: സത്യന് അന്തിക്കാട്
തൃശൂര്‍: മാമുക്കോയയുടെ നിര്യാണത്തോടെ തന്നെ സംബന്ധിച്ച് സിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുന്നുവെന്ന് സംവിധായകന് സത്യന് അന്തിക്കാട്. ശങ്കരാടി, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്, കെപിഎസി ലളിത… ഈ നിരയില്‍ അവസാനമായി യാത്ര പറഞ്ഞയാളാണ് മാമുക്കോയ. ഇവരൊന്നുമില്ലാതെ ഇനിയെങ്ങനെ സിനിമ ചെയ്യുമെന്ന ആശങ്കയിലാണ് താനെന്നും സത്യന് അന്തിക്കാട് പറഞ്ഞു. സത്യന്റെ എല്ലാ സിനിമകളിലും മാമുക്കോയ സ്ഥിര സാന്നിധ്യമായിരുന്നു.
ഭചസ്സ് അനുശോചിച്ചു
കോഴിക്കോട്: നടന് മാമുക്കോയയുടെ നിര്യാണത്തില്‍ ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക സംഘം (ഭചസ്സ്) അനുശോചിച്ചു. മലബാറിന്റെ കലാപാരമ്പര്യം മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ മഹാനടനായിരുന്നു മാമുക്കോയെന്ന് ഭചസ്സ് സംസ്ഥാന സെക്രട്ടറി കെ.കെ. പ്രേമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: