തിരുവനന്തപുരം: സെർവർ തകരാർ മൂലം സംസ്ഥാനത്തെ റേഷൻ കടകൾ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൂടി അടച്ചിടും. പ്രശ്നം തീര്‍ക്കാന്‍ രണ്ട് ദിവസത്തെക്കൂടി സമയം ആവശ്യപ്പെട്ടിരിക്കുകയാണ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ.
ഏപ്രില്‍ 29 ഓടെ തുറന്നുപ്രവര്ത്തിക്കാനാകുമെന്ന് കരുതുന്നു. തകരാര്‍ മൂലം ഇത്രയും ദിവസം മുടക്കമായതിനാല്‍ ഈ മാസത്തെ റേഷൻ വിതരണം മെയ് അഞ്ച് വരെ നീട്ടി. മെയ് മാസത്തിലെ റേഷന്‍ മെയ് ആറ് മുതൽ മാത്രമേ കൊടുത്തു തൂടങ്ങുകയുള്ളൂ.
ഇ പോസ് മെഷീൻ തകരാർ മൂലം ബുധനാഴ്ച പാലക്കാട് റേഷൻ വിതരണം മുടങ്ങി. നാലു ദിവസമായി ജില്ലയിൽ റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷൻ വിതരണം മുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: