കാസര്‍കോഡ്: വന്ദേഭാരത് എക്സ്പ്രസ്സിന്റെ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. കാസര്‍കോഡ് നിന്നാണ് ആദ്യ യാത്ര. ചൊവ്വാഴ്ച പ്രാധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്സ്പ്രസ്സിന് 15 സ്റ്റേഷനുകളിലും സ്വീകരണം ഏറ്റുവാങ്ങിയാണ് പാലക്കാട് എത്തിയത്.
ഉച്ചയോടെ ട്രെയിന്‍ കാസര്‍കോഡ് എത്തും അവിടെ നിന്നാണ് സര്‍വീസ് ആരംഭിക്കുക. വന്ദേഭാരത് എക്സ്പ്രസ്സിന്റെ എസി ഗ്രില്ലില്‍ ലീക്ക് കണ്ടെത്തി. സര്‍വീസ് ഇന്ന് കാസര്‍കോഡ് നിന്ന് ആരംഭിക്കാനിരിക്കേ നടത്തിയ പരിശോധനയിലാണ് ലീക്ക് കണ്ടെത്തിയത്. ആദ്യ സര്‍വീസ് ആയതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ സാധാരണയാണെന്നും വിദഗ്ധര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ബുധനാഴ്ച കാസര്‍കോടുനിന്ന് തിരിച്ചു പുറപ്പെടേണ്ടതാണ്. ചൊവ്വാഴ്ച രാത്രി തന്നെ ട്രെയിന്‍ കാസര്‍കോടുനിന്ന് കണ്ണൂരിലേക്ക് എത്തിച്ചിരുന്നു. വെള്ളം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ടി രാത്രി പതിനൊന്നു മണിയോടെ വന്ദേഭാരത് കണ്ണൂരിലെത്തിയതായിരുന്നു. തുര്‍ന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.
ഒരു ബോഗിക്കുള്ളില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായത്. ഇത് വലിയ ചോര്‍ച്ചയല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ചോര്‍ച്ചയുണ്ടായത് സര്‍വീസിനെ ബാധിക്കില്ല. കാസര്‍കോടുനിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷമാണ് വന്ദേഭാരത് പുറപ്പെടുക. അതിന് മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ട്രെയിന്‍ കാസര്‍കോട്ടേക്ക് എത്തിക്കും. ചോര്‍ച്ച എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: