ആര്.എസ്. സജീഷ്കുമാര്‍
ഇപ്പോഴും പലര്‍ക്കും എന്തുകൊണ്ടാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതെന്നും എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കാമെന്നും അറിയില്ല. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിന് പല കാരണങ്ങളുണ്ട്. നിലവാരം കുറഞ്ഞ മോഡലുകളും ഹാര്‍ഡ്വെയറുകളും ഘടകങ്ങളും ഉപയോഗിക്കുന്നതിന ആദ്യ കാരണമായി പറയാം.
എന്തുകൊണ്ടാണ് ഫോണ്‍ ബാറ്ററി പൊട്ടിത്തെറിക്കുന്നത്?
പുതിയ സ്മാര്‍ട് ഫോണുകളില്‍ ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ ഫോണുകള്‍ ചൂടാകുന്നത് പൊട്ടിത്തെറിക്കു കാരണമാകും.
1. ഉപകരണത്തിന്റെ അമിത ഉപയോഗം
2. ചാര്‍ജിങ് പോര്‍ട്ടില്‍ എന്തെങ്കിലും പിശക്
3. കാറിന്റെ ഡാഷ്ബോര്‍ഡ്, കിച്ചണ്‍ സ്റ്റൗ മുതലായ ചൂടുള്ള ഇടങ്ങളില്‍ ഫോണുകള്‍ സൂക്ഷിക്കുന്നത്
4. വിലകുറഞ്ഞതും പ്രാദേശികവുമായ ചാര്‍ജറുകളുടെ ഉപയോഗം
5. ഷോര്‍ട്ട് സര്‍ക്യൂട്ട്
6.ഫോണിനോ ബാറ്ററിക്കോ വരുന്ന കേടുപാട് പൊട്ടിത്തെറിക്ക് മുമ്പ് ഫോണ്‍ നല്കുന്ന മുന്നറിയിപ്പുകള്‍
1. ഫോണ്‍ അമിതമായി ചൂടാകും
2. ബാറ്ററി വീര്‍ക്കുന്നു
3. അസുഖകരമായ ഗന്ധത്തോടെ പുക വരിക
4. ഫോണില്‍നിന്നു ദ്രാവക ചോര്‍ച്ച
5. ഫോണില്‍നിന്ന് പൊട്ടിത്തെറിക്കുന്നതോ ചീറ്റുന്നതോ ആയ ശബ്ദം ഉണ്ടാകുക
എങ്ങനെ തടയാം?
1. രാത്രി മുഴുവന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന ശീലം ഒഴിവാക്കുക
2. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
3. ഉറങ്ങുമ്പോള്‍ മൊബൈല്‍ ഫോണ്‍ തലയിണകള്‍ക്കടിയില്‍ സൂക്ഷിക്കരുത്.
4. കാറിന്റെ ഡാഷ്ബോര്‍ഡില്‍ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
5. അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രം ഫോണ്‍ സര്‍വീസ് ചെയ്യുക.
6. ഫോണിന്റെ തന്നെ ചാര്‍ജറുകള്‍ ഉപയോഗിക്കുക
7. സാധ്യമാകുമ്പോഴെല്ലാം സ്പീക്കര്‍ മോഡ് അല്ലെങ്കില്‍ വയര്‍ലെസ് ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് ഉപയോഗിക്കുക.
8. ദൈര്‍ഘ്യമേറിയ സംഭാഷണങ്ങള്‍ക്കായി ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുക.
9. സിഗ്നല്‍ ദുര്‍ബലമാകുമ്പോഴോ ഉയര്‍ന്ന വേഗത്തില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴോ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
(ഹൈദരാബാദ് മൈക്രോണ്‍ ടെക്നോളജി ഓപ്പറേഷന്‍സ് ലിമിറ്റഡന്റിന്റെ മാനേജരാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: