മുംബൈ: ഒരു മാസത്തില്‍ ഉപയോക്താക്കള്‍ ഉപയോഗിച്ചത് 1,000 കോടി ജിബി ഡേറ്റയാണെന്ന് ജിയോ. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ 5ജി കണക്ഷന് ലഭിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ഈ കുതിപ്പ്. ഏകദേശം 23 ജിബി ഡാറ്റയാണ് ഓരോ മാസവും ജിയോ ഉപയോക്താക്കള്‍ ശരാശരി ചെലവഴിക്കുന്നത്.
ജിയോ ടെലികോം മേഖലയിലേക്ക് എത്തുന്നചിനു മുന്നേ രാജ്യത്തെ തന്നെ എല്ലാ നെറ്റ് വര്‍ക്കുകളുടെയും ഒരു കൊല്ലത്തെ ആകെ ഡാറ്റ ഉപഭോഗം വെറും 460 ജിബിയായിരുന്നു. എന്നാല്‍ 2023ല്‍ ജിയോ നെറ്റ്വര്ക്കിലെ ഡേറ്റ ഉപഭോഗം 3030 കോടി ജിബിയായി.
ഏകദേശം 10 ജിബി ഡാറ്റ ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തുടനീളമുള്ള 2,300 ലധികം നഗരങ്ങളില്‍ 5ജി ലഭിക്കുന്നുണ്ട്. നിലവില്‍ 5ജി സേവനങ്ങള്‍ കൂടുതലായി ജിയോ ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: