തിരുവനന്തപുരം : സംസ്ഥാനത്ത് കണ്ണൂരും കാസര്‍കോടുമൊഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ആശ്വാസം നല്‍കുന്നതാണ് ഇത്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴ തുടര്‍ന്നേക്കാം.
പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. കോട്ടയം, ആലപ്പുഴ, കൊല്ലം തൃശൂര്‍ ജില്ലകളിലും താപനില സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലുവരെ ഡിഗ്രി കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: