ന്യൂദല് ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 7,178 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വേളയില്‍ 9011 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,01,865 ആയി. രോഗമുക്തി നിരക്ക് 98.67% ആണ്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളമാണ് ഒന്നാമത്.16,973 കോവിഡ് രോഗികളാണ് സംസ്ഥാനത്തുളളത്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 65,683 പേരാണ്. സജീവ കേസുകള്‍ ഇപ്പോള്‍ 0.15% ആണ്.രാജ്യത്ത് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 9.16ശതമാനം.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്് 5.41 ശതമാനമാണ്.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 220.66 കോടി ഡോസ് വാക്സിന് നല്കി. ഇതില്‍95.21 കോടി രണ്ടാം ഡോസും 22.87 കോടി മുന്‍കരുതല്‍ ഡോസും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 208 ഡോസ് വാക്സിനാണ്.
രാജ്യത്ത് ഇതുവരെ ആകെ നടത്തിയത് 92.54 കോടി പരിശോധനകളാണ്.കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 78,342 പരിശോധനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: