മോഗ: ഖാലിസ്ഥാന്‍ നേതാവും ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ തലവനുമായ അമൃത്പാല്‍ സിങ് പിടിയില്‍. പഞ്ചാബിലെ മോഗ പോലീസ് സ്റ്റേഷനില്‍ ഇയാളെ പിടികൂടി എത്തിച്ചതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 18-ന് പോലീസിനെ വെട്ടിച്ച് ഒളിവില്‍പോയ അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
മഫ്തിയിലുള്ള പോലീസുകാര്‍ക്കൊപ്പം അമൃത്പാല്‍ കാറില്‍ ഇരിക്കുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. അമൃത്പാലിനെ അസമിലേക്ക് മാറ്റുമെന്നും പഞ്ചാബ് പോലീസിനെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാളെ മാറ്റാന്‍ ഒരുങ്ങുന്നത്. ഒരുമാസത്തോളമായി അമൃത്പാല്‍ സിങ്ങിനായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. ഇയാളുടെ സഹായികളെ പിടികൂടിയെങ്കിലും അമൃത്പാലിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് പോലീസിന് കഴിഞ്ഞിരുന്നില്ല.
അമൃത്പാല്‍ കീഴടങ്ങുമെന്നും ഇതിനായി നിബന്ധകള്‍ മുന്നോട്ടുവെച്ചതായും റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ താന്‍ കീഴടങ്ങില്ലെന്ന് അറിയിച്ച് അമൃത്പാല്‍ വീഡിയോ പുറത്തിറക്കുകയായിരുന്നു. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാല്‍ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
പോലീസിന്റെ പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചതടക്കം വധശ്രമം, പോലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ ആറ് കേസുകളാണ് അമൃത്പാല്‍ സിങ്ങിനെതിരെയുള്ളത്. ഇയാളുടെ ഭാര്യ കിരണ്‍ദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: