തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തമ്പാനൂര്‍ കെ എസ് ആര് ടി സി ഡിപ്പോ അടച്ചിടും.ഈ മാസം 25 ന് രാവിലെ 8 മുതല്‍ രാത്രി 11 വരെ ഡിപ്പോ പ്രവര്‍ത്തിക്കില്ല. ഇവിടത്തെ കെട്ടിട സമുച്ച്യത്തിലെ കടകളും പ്രവര്‍ത്തിക്കില്ല. പാര്‍ക്കിംഗിനും വിലക്കുണ്ടാകും.ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിംഗ് തലേ ദിവസം തന്നെ ഒഴിപ്പിക്കും.
. തമ്പാനൂരില്‍നിന്നുള്ള ബസുകളെല്ലാം വികാസ് ഭവനില്‍നിന്നായിരിക്കും സര്‍വീസ് നടത്തുക. കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ് തീരുമാനം.
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി വി പി ജോയി അവലോകന യോഗം വിളിച്ചു ചേര്‍ത്തു . കൊച്ചിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നത്. ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, തിരുവനന്തപുരം , കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍മാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.
അതേസമയം റോഡ് ഷോയില്‍ പൊലീസ് പറയുന്നത്ര ആളുകള്‍ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: