ചെറായി: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പണം നല്കി വാങ്ങിയ ഭൂമി വഖഫിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാട്ടി അവരെ ഇറക്കിവിടാന്‍ ശ്രമമെന്ന് പരാതി. ഏകദേശം 600 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി അനുഭവിക്കുന്നത്.
ഈ ഭൂമിയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതായി പറയുന്നു. 1865ല്‍ ആയില്യം തിരുനാള്‍ രാജാവിന്റെ കാലത്താണ് താമസക്കാര്‍ക്ക് തരംമാറ്റം ചെയ്യാന്‍ അവകാശം നല്കുന്ന പണ്ടാരപ്പാട്ടം നല്‍കിയത്. അന്ന് ദിവാനായിരുന്ന ടി. മാധവറാവുവാണ് അത് ചെയ്തത്. ഹാജി മൂസ സേഠ് ഈ ഭൂമി ഈ ഭൂമി ഞങ്ങള്‍ക്ക് തന്നേയ്ക്കൂ, ഞങ്ങള്‍ കൃഷി ചെയ്തോളാം എന്ന് പറഞ്ഞ് ദിവാന്റെ കയ്യില്‍ നിന്നും വാങ്ങി.
1950ല്‍ ഹാജി മൂസ സേഠിന്റെ മകള്‍ ജംബുബായി വഴി അത് സിദ്ധിഖ് സേഠിന് കിട്ടി. അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഫറൂഖ് കോളെജിന് ഈ ഭൂമി നല്കി. 59ല്‍ ഫറൂഖ് കോളെജിന്റെ ഭൂമിയാണെന്ന് പറഞ്ഞ് പട്ടയം വാങ്ങി. അതിന് ശേഷം 89-90 കാലത്ത് അവര്‍ പറഞ്ഞ പൈസ കൊടുത്ത് ഫറൂഖ് കോളെജില്‍ നിന്നും ഇവിടെ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ പണം നല്കി വാങ്ങിയെന്ന് പറയുന്നു.
1995ലാണ് വഖഫ് ബോര്‍ഡ് രംഗത്തെത്തുന്നത്. എന്നാല്‍ 2019വരെ വഖഫ് ബോര്‍ഡ് രംഗത്തില്ല. പിന്നീടാണ് 2019ല്‍ വഖഫ് ബോര്‍ഡ് യോഗം ചേരുകയും 404 ഏക്കര്‍ അവരുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. 2022ന് വില്ലേജ് ഓഫീസ് വഴി ഇവിടെ താമസിക്കുന്നവര്‍ക്ക് നോട്ടീസ് വന്നു.
വഖഫ് ബോര്‍ഡിന്റെ പേരിലുള്ള ഭൂമി പവര്‍ ഓഫ് അറ്റോര്‍ണി നല്കിയ ആള് പണം വാങ്ങി വിറ്റുവെന്നാണ് വഖഫ് ബോര്‍ഡ് ഇത് സംബന്ധിച്ച് നല്കുന്ന വിശദീകരണം. ഇപ്പോള്‍ കോടതിയില്‍ നിയമയുദ്ധം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: