മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് പ്രതികള്‍.
ഒന്നു മുതല്‍11 വരെ പ്രതികള്‍ക്കും 18 ാം പ്രതിക്കുമാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി എച്ച് രജിത ശിക്ഷ വിധിച്ചത്. 12 പ്രതികളും അന്‍പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. പിഴ തുക കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കണം.
കൊലപാതകം നടന്ന് 11 വര്‍ഷം കഴിഞ്ഞാണ് വിധി വരുന്നത്. 2012 ജൂണ്‍ 10നാണ് കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ് (37), സഹോദരന് അബൂബക്കര്‍ (48) എന്നിവരെ കുനിയില്‍ അങ്ങാടിയില്‍ കൊലപ്പെടുത്തുന്നത്.
രണ്ട് വാഹനങ്ങളിലായെത്തിയ അക്രമികള്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുഖംമൂടി ധരിച്ചായിരുന്നു ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: