കൊച്ചി: ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല. ക്രൈസ്തവ സമൂഹം മോദിയെ അംഗീകരിച്ചു കഴിഞ്ഞു. രാജ്യത്ത് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. രാജ്യത്ത് നിരവധി പദ്ധതികള്‍ നടപ്പിലാക്കാനുണ്ടെന്നും ജോണ്‍ ബര്‍ള കൂട്ടിച്ചേര്‍ത്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
2014 മുതല്‍ ക്രൈസ്തവ സമൂഹം സുരക്ഷിതരാണ്. ഈ സന്ദേശം നല്‍കുന്നതിനായിരുന്നു തന്റെ സന്ദര്‍ശനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സന്ദര്‍ശനത്തെ വെറും രാഷ്ട്രീയമായി കാണരുതെന്നായിരുന്നു ജോണ്‍ ബര്‍ല തിങ്കളാഴ്ച പറഞ്ഞത്. ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് ആത്മനിര്‍ഭര്‍ ഭാരതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ക്രൈസ്തവര്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജോണ്‍ ബര്‍ല പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ജോണ്‍ ബര്‍ല മലയാറ്റൂര്‍ പള്ളി സന്ദര്‍ശിച്ചിരുന്നു. മന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന് അടക്കമുള്ള ബിജെപി പ്രവര്‍ത്തകരും മലയാറ്റൂര്‍ പള്ളിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: