മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണമിശ്രിതം അടങ്ങിയ ആറ് ക്യാപ്സൂളുകള് രണ്ട് യാത്രക്കാരില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി . റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി കോളകാട്ടില്‍ ഉമ്മര്‍ ഫറൂഖും (43) വയനാട് പരിയാരം സ്വദേശി അറക്കല്‍ റഹ്മത്തുള്ളയും(41) പിടിയിലായി. 1704 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചത്.
സ്വര്‍ണ്ണത്തിന് വിപണിവില 90 ലക്ഷം വരും. മലദ്വാരത്തില്‍ ക്യാപ്സൂള്‍ വഴി സ്വര്‍ണ്ണം ഒളിച്ചുകടത്താന്‍ ഫറൂഖിന് 50,000 രൂപയും റഹ്മത്തുള്ളയ്ക്ക് 70,000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഫറൂഖില്‍ നിന്നും 638 ഗ്രാം തൂക്കമുള്ള രണ്ട് ക്യാപ്സൂളുകളും റഹ്മത്തുള്ളയില്‍ നിന്നും 1066 ഗ്രാം തൂക്കമുള്ള നാല് ക്യാപ്സൂളുകളുമായി കസ്റ്റംസ് പിടിച്ചത്.
1.7 കിലോ സ്വര്‍ണ്ണ മിശ്രിതം വേര്‍തിരിച്ചെടുക്കുമ്പോള്‍ ഏകദേശം 90 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നര കിലോഗ്രാം വരുന്ന 24 കാരറ്റ് സ്വര്‍ണ്ണം ലഭിക്കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: