ബംഗളുരു: ഇന്ത്യന്‍ ഗ്രാന്‍ പ്രി 4ല്‍ വനിതകളുടെ ലോംഗ്ജമ്പില്‍ ശൈലി സിംഗിന് ചരിത്രനേട്ടം. 6.76 മീറ്റര്‍ ചാടിയ ശൈലി ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ദൂരമാണ് വലിയ ദൂരമാണ് താണ്ടിയത്.
ശൈലിയുടെ വിജയത്തില്‍ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ അഭിനന്ദനം അറിയിച്ചു. ഏഷ്യന്‍ ഗെയിംസിലേക്ക് ശൈലി യോഗ്യത നേടിയിട്ടുണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി് 4 ലെ ശൈലിയുടെ വിജയം സുപ്രധാന നാഴികക്കല്ലാണെന്നും രാജ്യത്തെ കായികരംഗത്തിന്റെ ഭാവിയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സ് ലക്ഷ്യമിട്ട് ശൈലി ബാംഗ്ലൂരിലെ ദേശീയ മികവിന്റെ കേന്ദ്രത്തില്‍ കഠിനപരിശീലനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ശൈലിയുടെ സ്പോര്‍ട്സിനോടുള്ള അര്‍പ്പണബോധവും പ്രതിബദ്ധതയും ശരിക്കും പ്രചോദിപ്പിക്കുന്നതാണെന്നും അനുരാഗ് ഠാക്കുര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: