ഷമ്മി സരസ്വതി
കണിക്കൊന്നകള്‍ പൂത്തു
മഞ്ഞയണിഞ്ഞ് മന്ദഹസിച്ച്
മീനത്തിലാണ് പിറന്നാള്‍.
വേനലിന് പൊന്നിന്കതിര്മഴ പെയ്ത്
കണ്ണിലും മനസ്സിലും ചൈത്രവധുവായ്
മേടത്തില് വന്നു മാംഗല്ല്യം.
കുങ്കുമം ചാര്‍ത്തുവാന്‍ സന്ധ്യ വേണം
ചന്ദനം വാര്‍തിങ്കള്‍ കൊïുവരും
ഉടുപുടവകള്‍ ഉദ്യാനപൂമണികള് തരും
കുടമുല്ലകള്‍ കോര്‍ത്ത് പവനനുമെത്തും
താലത്തില്‍ താമരപൂവ് വേണം
വെള്ളരി നെല്ലരി കതിര് വേണം
വാല്‍ക്കണ്ണാടിയും പൂംപട്ടും പൊന്നും
കമനീയ കൃഷ്ണനും കൂടെ വേണം.
പലവ്യഞ്ജനങ്ങള്‍ ധനധാന്യകങ്ങള്
പഞ്ചമം പഞ്ചങ്ങള്‍ പവിഴമാണിക്യങ്ങള്
പൂക്കുല നാക്കില നിറപറ നിത്യകല്ല്യാണികള്
സപ്തസ്വരരാഗമന്ത്ര ഭഗവദ്ഗീതങ്ങള്‍
ഇനി നീയണിയുക മുഗ്ദലാവണ്യപ്പട്ട്
ഇനി നീ പകരുക നന്ദഗോപന്റെ പാട്ട്
ഒരു നാടിന്റെ സൗഭാഗ്യം നീ പെണ്ണേ
ഓരോ വര്ഷിത്തിനൈശ്വര്യം നീ വധുവേ..
കാത്തിരിപ്പാണ് വിശ്വസൗന്ദര്യമേന്തി
ദീപധൂമപ്രഭയും പ്രഭാവവുമായ്
ഒരുങ്ങിയെത്തും നിന്നെ കണിയായ് കാണുവാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: