തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിയ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് ബിജെപി പ്രവര്‍ത്തകരുടെ പരിഹാസം. കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി നടത്തിയ അപ്പം വിതരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കെ-റെയിലില്‍ പാലക്കാട് നിന്നും എത്തിയ അപ്പം എന്ന് പ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ച് പറഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ അപ്പം പലര്‍ക്കും നല്‍കുന്നതായി വീഡിയോയില്‍ കാണാം.
‘പാലക്കാട് നിന്നും കെറെയിലില്‍ വന്ന ഗോവിന്ദന് മാഷ്ടെ അപ്പം. ചൂടോടെ അപ്പം, ചൂടോടെ അപ്പം, പാലക്കാട് നിന്നും വന്ദേഭാരതില്‍ വന്ന ഗോവിന്ദന്മാഷ്ടെ അപ്പം’ എന്നെല്ലാം ഉറക്കെ വിളിച്ച് പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അപ്പം വിതരണം ചെയ്യുന്നത്. വീഡിയോ അവസാനിക്കുന്നത് കൈകൂപ്പുന്ന നരേന്ദ്ര മോദിയുടെ ചിത്രത്തോടെയാണ്.
മാര്‍ച്ചില്‍ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ മാര്‍ച്ചില്‍ പാലക്കാട് തൃത്താലയിലാണ് ഗോവിന്ദന് മാഷ് പാലക്കാട് നിന്നും അപ്പം ഉണ്ടാക്കി കെ റെയിലില്‍ കയറി കൊച്ചിയിലെത്തി വിറ്റ് ലാഭമുണ്ടാക്കി പാലക്കാട്ടേക്ക് തിരിച്ചുപോകാമെന്ന കഥ പറഞ്ഞത്. കെ റെയില്‍ വന്നാല്‍ സാധാരണക്കാര്‍ക്കുണ്ടാക്കുന്ന മെച്ചത്തെക്കുറിച്ച് വിശദീകരിക്കാനാണ് ഗോവിന്ദന് മാഷ് ഈ കഥ ഇറക്കിയത്. ഈ അപ്പക്കഥയ്ക്കെതിരെ അന്നേ ബിജെപിയ്ക്കാര്‍ പരിഹാസം ഉയര്‍ത്തിയെങ്കിലും ഗോവിന്ദന് മാഷ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നിരുന്നു. ഇപ്പോള്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം ഏപ്രില്‍ 25ന് മോദി നിര്‍വ്വഹിക്കുമെന്ന പ്രഖ്യാപനമുണ്ടായതോടെയാണ് ബിജെപിക്കാര്‍ വീണ്ടും അപ്പക്കഥയുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: