ചെന്നൈ: തമിഴ് സംസ്കാരവും മനുഷ്യരും ശാശ്വതവും അതുപോലെ ആഗോളവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കുന്നു.കേന്ദ്ര സഹമന്ത്രി ഡോ. എല്‍ മുരുകന്റെ വസതിയില്‍ നടന്ന തമിഴ് പുതുവത്സര ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു മോദി. പുത്തണ്ടു ആഘോഷിക്കാന്‍ തമിഴ് സഹോദരര്‍ക്കും സഹോദരിമാര്‍ക്കുമിടയില്‍ സന്നിഹിതരായിരിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യയെ ഒരു രാഷ്ട്രമായി രൂപപ്പെടുത്തിയ തമിഴ് സംസ്കാരത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്. തമിഴ് ജനതയെ തുടര്‍ച്ചയായി സേവിക്കുന്നു എന്ന തോന്നല്‍ എന്നില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുന്നു. കാശി തമിഴ് സംഗമത്തില്‍ നാം ഒരേസമയം പൗരാണികതയും പുതുമയും വൈവിധ്യവും ആഘോഷിച്ചു.
നമ്മുടെ തമിഴ് പൈതൃകത്തെ കുറിച്ച് അറിയുകയും അത് രാജ്യത്തോടും ലോകത്തോടും പറയുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ പൈതൃകം നമ്മുടെ ഐക്യത്തിന്റെയും ‘രാഷ്ട്രം ആദ്യം ‘ എന്ന മനോഭാവത്തിന്റെയും പ്രതീകമാണ്.
ഗുജറാത്തിലെ തന്റെ പഴയ നിയമസഭാ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യവും തമിഴ് ജനതയുടെ മഹത്തായ സ്നേഹവും അനുസ്മരിച്ച പ്രധാനമന്ത്രി, തമിഴ് ജനത തന്നോടുള്ള സ്നേഹത്തിന് നന്ദി രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കുന്നു. തമിഴ് സാഹിത്യവും പരക്കെ ബഹുമാനിക്കപ്പെടുന്നു. തമിഴ് ചലച്ചിത്ര വ്യവസായം ഏറ്റവും മികച്ച ചില സൃഷ്ടികള്‍ നല്‍കിയിട്ടുണ്ട്
സ്വാതന്ത്ര്യ സമരത്തില്‍ തമിഴ് ജനതയുടെ മഹത്തായ സംഭാവനകള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ വളര്‍ച്ചയില്‍ തമിഴ് ജനതയുടെ സംഭാവനകള്‍ക്കും അടിവരയിട്ടു. സി.രാജഗോപാലാചാരി, കെ.കാമരാജ്, ഡോ. കലാം തുടങ്ങിയ പ്രമുഖരെ അനുസ്മരിച്ച അദ്ദേഹം വൈദ്യശാസ്ത്രം, നിയമം, അക്കാദമിക് മേഖലകളില്‍ തമിഴരുടെ സംഭാവന താരതമ്യത്തിന് അതീതമാണെന്നും അദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, തമിഴ്നാട്ടില്‍ നിന്നുള്ള ചില സുപ്രധാന തെളിവുകള്‍ ഉള്‍പ്പെടെ അതിന് അനിഷേധ്യമായ തെളിവുകളുണ്ടെന്നും പറഞ്ഞു. ഉതിരമേരൂരിലെ 1112 നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ശിലാശാസനയെ കുറിച്ച് അദ്ദേഹം സംസാരിച്ചു, അത് പുരാതന കാലം മുതലുള്ള ജനാധിപത്യ ധര്‍മ്മങ്ങളും നടപടിക്രമങ്ങളും വിവരിക്കുന്നു. ‘ഇന്ത്യയെ ഒരു രാഷ്ട്രമായി രൂപപ്പെടുത്തിയ തമിഴ് സംസ്കാരത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു. കാഞ്ചീപുരത്തെ വെങ്കിടേശ പെരുമാള്‍ ക്ഷേത്രം, ചതുരംഗ വല്ലഭനാഥര്‍ ക്ഷേത്രം എന്നിവയെ അതിശയിപ്പിക്കുന്ന ആധുനിക പ്രസക്തിക്കും സമ്പന്നമായ പുരാതന പാരമ്പര്യത്തിനും അദ്ദേഹം പരാമര്‍ശിച്ചു.
യുവജനങ്ങള്‍ക്കിടയില്‍ തമിഴ് കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആഗോളതലത്തില്‍ അവ പ്രദര്‍ശിപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ‘ഇന്നത്തെ യുവതലമുറയില്‍ അവര്‍ എത്രത്തോളം ജനപ്രിയരാണോ അത്രയധികം അവര്‍ അടുത്ത തലമുറയിലേക്ക് അവരെ കൈമാറും. അതിനാല്‍ ഈ കലയെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്,’ പ്രധാനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: