ന്യൂദല്‍ഹി : ബെംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ ഇളവ് തേടി പിഡിപി ചെയര്മാന് മദനി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ബെംഗളൂരു സ്ഫോടന കേസില്‍ രണ്ട് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് മദനിക്കെതിരെ ഉള്ളതെന്നും കേരളത്തില്‍ പോകാന്‍ അനുവാദം നല്‍കരുത്. ജാമ്യം നല്കിയാല് പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ സാധിക്കും. ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ മദനിയുടെ ഹര്‍ജിയെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ അറിയിച്ചു.
എന്നാല്‍ ജന്മനാട്ടിലേക്ക് പോകാനുള്ള അനുവാദം മാത്രമാണ് ചോദിക്കുന്നത്. ആശങ്കയുണ്ടെങ്കില്‍ ഒരു മാസത്തേക്ക് കേരളത്തിലേക്ക് അയച്ച് സര്‍ക്കാരിന് നീരീക്ഷിക്കാമെന്ന് മദനിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. അതേസമയം നാട്ടില്‍ പോയി തിരിച്ചു വരാന്‍ ആണോ ഉദ്ദേശിക്കുന്നതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബേലാ എം. ത്രിവേദി മദനിയോട് ചോദിക്കുകയും വിശദമായ വാദത്തിനായി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: