കുമരകം: ആഗോള വെല്ലുവിളികളെ കൂട്ടായി നേരിടാന്‍ പദ്ധതിയൊരുക്കണമെന്ന് ജി20 വികസന പ്രവര്‍ത്തകസമിതിയില്‍ ഭാരതം ആവശ്യപ്പെട്ടു. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ജി20ക്ക് സാധിക്കണമെന്ന് നയതതന്ത്ര സാമ്പത്തിക ചുമതലയുള്ള വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ദമ്മു രവി ആവശ്യപ്പെട്ടു.
സമാപന ദിവസത്തെ ഔപചാരിക നടപടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള ഭീകരവാദം, രാജ്യസുരക്ഷ അടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നിലപാട്. ലോകം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സമയത്ത് വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ രാജ്യങ്ങള്‍ അഭിനന്ദിച്ചു. ഹരിത സൗഹൃദ വികസനം, സ്ത്രീ ശാക്തീകരണം, സുസ്ഥിര സാങ്കേതിക വിപ്ലവം തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
ലോകത്തിന് മുന്നില്‍ മാതൃകാപരമായ അജണ്ട സമര്‍പ്പിക്കാന്‍ ഭാരതത്തിന് സാധിച്ചെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിമാരായ നാഗരാജ് കെ. നായിഡുവും ഈനം ഗംഭീറും വ്യക്തമാക്കി. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിലേക്കും പാചക വൈവിധ്യത്തിലേക്കും ഒരു നേര്‍ക്കാഴ്ച നല്‍കുന്ന പരമ്പരാഗത പ്രകടനങ്ങള്‍, നൃത്തരൂപങ്ങള്‍, പ്രാദേശിക പാചക പാരമ്പര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക അനുഭവങ്ങള്‍ക്കും പ്രതിനിധികള്‍ സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: