ന്യൂദല്‍ഹി: ബി.എം.എസിന്റെ 20ാം ദേശീയ സമ്മേളനത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ഹിരണ്മയി പാണ്ഡ്യയെ പ്രസിഡന്റായും മഹാരാഷ്ട്ര സ്വദേശി രവീന്ദ്ര ഹിമഡയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ദേശീയ സമിതിയിലേക്ക് മലയാളികള്‍ 13 പേര്.
തൃശൂര്‍ ചേര്‍പ്പ് സ്വദേശി വി.രാധാകൃഷ്ണനെ ദേശീയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറിയായി എസ്.ദൂരെരാജ്, സഹ ദക്ഷിണ മദ്ധ്യ ക്ഷേത്ര സംഘടനാ സെക്രട്ടറിയായി എം.പി.രാജീവന്, ഉത്തര്‍ പശ്ചിമ ക്ഷേത്ര സംഘടനാ സെക്രട്ടറിയായി സി വി രാജേഷ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ സജീ നാരായണന്(തൃശൂര്‍),മുന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ വിജയകുമാര്‍ (കോട്ടയം),സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് (കോട്ടയം) എന്നിവരും ദേശിയ എക്സിക്യൂട്ടീവ് സമിതിയില്‍ അംഗങ്ങളാണ്
കെ.മഹേഷ്(കൊച്ചി),അഡ്വ S ആശാമോള്‍(ആലപ്പുഴ), ജി.കെ അജിത്ത് (തിരുവനന്തപുരം) , പി.ജയപ്രകാശ് (കൊല്ലം) എന്‍ ബി ശശിധരന്(ഇടുക്കി) കെ.എന്‍.ആദര്‍ശ് എന്നിവരാണ് ദേശിയ സമിതിയിലുള്ള മലയാളികള്‍
കെ.മഹേഷ്, ജി.കെ അജിത്ത്, കെ.എന്‍.ആദര്‍ശ് , പി.ജയപ്രകാശ് ,എന്‍ ബി ശശിധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: