ബംഗളുരു : കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിംഗ് പഠനത്തിന് മാനേജ്മന്റ് സീറ്റ് ലഭിക്കാന്‍ മുടക്കേണ്ടത് 64 ലക്ഷം രൂപ. ബംഗളുരുവിലെ ആര് വി കോളേജ് ഓഫ് എന്‍ജിനീയറിംഗിലാണ് ഇത്രയും തുക ഈടാക്കുന്നത്.
എന്‍ ആര് ഐ സീറ്റിനും ഇതേ തുകയാണ് നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം സീറ്റിനായി ഈടാക്കിയ വലിയ തുക ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റായി അടയ്ക്കാനാകും. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്നതാണ് സീറ്റ് നല്കുന്ന രീതി.
ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് , സൈബര്‍ സെക്യൂരിറ്റി എന്നീ കോഴ്്സുകള്‍ക്ക് ഫീസ് 50 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 46 ലക്ഷമായിരുന്നു.
പി ഇ എസ് യൂണിവേഴ്സിറ്റിയില്‍ മാനേജ്മന്റ് ക്വാട്ടയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ വാര്‍ഷിക ഫീസ് ഒരു ലക്ഷം രൂപ ഉയര്‍ത്തി 11 ലക്ഷമാക്കി. മൊത്തം ഫീസ് 44 ലക്ഷം രൂപയാണ്. മാനേജ്മന്റ് ക്വാട്ടയില്‍ തന്നെ ഇലക്ട്രോണിക്സ് പഠിക്കാന്‍ വാര്‍ഷിക ഫീസ് ആറ് മുതല്‍ ഏഴ ് ലക്ഷം രൂപ വരെയാണ്.
ബി എം എസ് എന്‍ജിനീയറിംഗ് കോളേജില്‍ മാനേജമന്റ് ക്വാട്ടയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുന്നതിന് വാര്‍ഷിക ഫീസ് 10 ലക്ഷം രൂപയാണ്. ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് (ഡേറ്റ സയന്‍സ്), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് (ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ ) എന്നീ ശാഖകളില്‍ വാര്‍ഷിക ഫീസ് 7.5 ലക്ഷം രൂപയാണ്.
അതേസമയം മറ്റ് പല കോളേജുകളിലും ഈ വിഷയങ്ങള്‍ പഠിക്കാനുളള വാര്‍ഷിക ഫീസ് രണ്ട് ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: