ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയില്‍ പ്രധാനമന്ത്രി് നരേന്ദ്രമോദി ഏകദേശം 3700 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.തിരുത്തുറൈപൂണ്ടിക്കും അഗസ്ത്യംപള്ളിക്കും ഇടയ്ക്കുള്ള ഗേജ് മാറ്റം നടത്തിയ 37 കിലോമീറ്റര്‍ ഭാഗം ഉദ്ഘാടനം ചെയ്തു താംബരത്തിനും സെങ്കോട്ടയ്ക്കും ഇടയിലുള്ള എക്സ്പ്രസ് സര്‍വീസും തിരുത്തുറൈപൂണ്ടിഅഗസ്ത്യംപള്ളി ഡെമു സര്‍വീസും ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്ത്യയുടെ വളര്‍ച്ചായന്ത്രങ്ങളില്‍ ഒന്നാണ് തമിഴ്നാടെന്നും തമിഴ്നാടിന്റെ വികസനത്തിന് കേന്ദ്രം വലിയ മുന്‍ഗണന നല്‍കുന്നതായും മോദി പറഞ്ഞു.
‘നേരത്തെ, അടിസ്ഥാനസൗകര്യ പദ്ധതികള്‍ അര്‍ഥമാക്കിയിരുന്നത് കാലതാമസം എന്നാണ്; ഇപ്പോഴത് എത്തിക്കല്‍ എന്നാണ് അര്‍ഥമാക്കുന്നത്. നികുതിദായകരടയ്ക്കുന്ന ഓരോ രൂപയ്ക്കും ഉത്തരവാദിയാണെന്നു ഗവണ്മെന്റ് കരുതുന്നു. മാനുഷികമുഖത്തോടെയാണ് ഞങ്ങള്‍ അടിസ്ഥാനസൗകര്യങ്ങളെ കാണുന്നത്. അത് അഭിലാഷത്തെ നേട്ടവുമായും ജനങ്ങളെ സാധ്യതകളുമായും സ്വപ്നങ്ങളെ യാഥാര്‍ഥ്യവുമായും കൂട്ടിയിണക്കുന്നു’ നരേന്ദ്രമോദി വിശദീകരിച്ചു
‘തമിഴ്നാട് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ഭാഷയുടെയും സാഹിത്യത്തിന്റെയും നാടാണെന്നു പറഞ്ഞ പ്രധാനമന്ത്രി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പന തമിഴ് സംസ്കാരത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നതായും സൂചിപ്പിച്ചു.
തമിഴ്നാട്ടിൽ ഏകദേശം 3700 കോടി രൂപയുടെ റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. മധുര നഗരത്തിലെ 7.3 കിലോമീറ്റര്‍ നീളമുള്ള എലവേറ്റഡ് ഇടനാഴിയും ദേശീയ പാത 785-ലെ 24.4 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദേശീയ പാത-744ന്റെ റോഡ് പദ്ധതികളുടെ നിര്‍മ്മാണത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 2400 കോടിയിലധികം രൂപയുടെ ഈ പദ്ധതി തമിഴ്നാടും കേരളവും തമ്മിലുള്ള അന്തര്‍സംസ്ഥാന സമ്പർക്കസൗകര്യം വർധിപ്പിക്കുകയും മധുര മീനാക്ഷി ക്ഷേത്രം, ശ്രീവില്ലിപുത്തൂരിലെ ആണ്ടാള്‍ ക്ഷേത്രം, കേരളത്തിലെ ശബരിമല എന്നിവിടങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന തീർഥാടകര്‍ക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയും ചെയ്യും.
തിരുത്തുറൈപൂണ്ടിക്കും അഗസ്ത്യംപള്ളിക്കും ഇടയില്‍ 294 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ഗേജ് പരിവര്‍ത്തനം ചെയ്ത 37 കിലോമീറ്റര്‍ ഭാഗത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇത് നാഗപട്ടണം ജില്ലയിലെ അഗസ്ത്യംപള്ളിയില്‍ നിന്നുള്ള ഭക്ഷ്യയോഗ്യവും വ്യാവസായികവുമായ ഉപ്പ് നീക്കത്തിന് ഗുണം ചെയ്യും.
താംബരത്തിനും സെങ്കോട്ടയ്ക്കും ഇടയിലുള്ള എക്സ്പ്രസ് സര്‍വീസും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. കോയമ്പത്തൂര്‍, തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തിരുത്തുറൈപൂണ്ടി-അഗസ്ത്യംപള്ളി ഡെമു സര്‍വീസും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: