കോട്ടയം: ജി 20 വികസന പ്രവര്‍ത്തക സമിതി (ഡി.ഡബ്ല്യു.ജി)യുടെ രണ്ടാമത് യോഗം ഇന്ന് കുമരകത്തെ കെടിഡിസി കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ചു. ഈ മാസം 09 വരെ നടക്കുന്ന യോഗത്തില്‍ ജി 20 അംഗരാജ്യങ്ങള്‍, ഒമ്പത് അതിഥി രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 80-ലധികം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നാഗരാജ് കെ. നായിഡുവും ഇനാം ഗംഭീറും പരിപാടിക്ക് സഹ ആദ്ധ്യക്ഷം വഹിച്ചു. യോഗത്തിന് മുന്നോടിയായി വികസനത്തിന് വേണ്ടിയുള്ള വിവരങ്ങള്‍, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, നീതിയുക്തമായ ആഗോള ഹരിത പരിവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സെഷനുകളോടെ ഒരു പാര്‍ശ്വ പരിപാടി കഴിഞ്ഞ ദിവസം നടന്നിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍)ദമ്മു രവിയാണ് ഔപചാരിക നടപടികള്‍ ഉദ്ഘാടനം ചെയ്തത്. വികസനത്തിന്റെ അജന്‍ഡയെ കേന്ദ്രവേദിയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിച്ചുവെന്ന് ഡി.ഡബ്ല്യു.ജി യോഗത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് രവി ചൂണ്ടിക്കാട്ടി.
വികസനത്തിന്റെ പുരോഗതിയെ പിന്നോട്ടടിപ്പിക്കുകയും അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പാരിസ്ഥിതിക-കാലാവസ്ഥാ അപകടസാദ്ധ്യതകള്‍ കൂടുതല്‍ ശ്രദ്ധേയമാക്കുകയും അവ വികസ്വര രാജ്യങ്ങളെ അനനൂരൂപമായി ബാധിക്കുകയും ചെയ്യുന്ന നിരവധി പ്രതിസന്ധികളുണ്ടായി.
വികസന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികളായ ജി20യിലെ പ്രധാന പാത എന്ന നിലയില്‍ ഡി.ഡബ്ല്യു.ജി പരിഹാരങ്ങള്‍ കണ്ടെത്തുകയും വൈവിദ്ധ്യമാര്‍ന്ന ആഗോള വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള (എസ്.ഡി.ജി) പുരോഗതി ത്വരിതപ്പെടുത്താനും നേതാക്കളുടെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താനും സഹായിക്കുന്ന സമവായ രേഖകള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഡി.ഡബ്ല്യു.ജിയോട് അഭ്യര്‍ത്ഥിച്ചു.
ഡി.ഡബ്ല്യു.ജി അദ്ധ്യക്ഷസ്ഥാനം കണ്ടെത്തിയ പ്രധാന മുന്‍ഗണനാ മേഖലകളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടന്നു. വികസനത്തിന് വേണ്ടിയുള്ള വിവരങ്ങളിലൂടെയുള്ള രൂപാന്തരീകരണ പരിവര്‍ത്തനത്തിലാണ് ആദ്യ സെഷന് ശ്രദ്ധ കേന്ദ്രീകരിച്ചത്
ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന് (ഐ.ടി.യു), യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ് (യു.എന്‍.സി.ടി.എ.ഡി), യു.എന്‍ ടെക്നോളജിയിലെ പ്രത്യേക ദൂതന്റെ ഓഫീസ് (ഒ.എസ്.ഇ.ടി)) എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ അവതരണങ്ങള്‍ നടത്തി. 2030 അജന്‍ഡയ്ക്ക് വേണ്ടിയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പ്രാധാന്യവും ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കി സാമൂഹിക വികസനത്തിന് ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളുടെ ആവശ്യകതയും പ്രതിനിധികള്‍ എടുത്തുപറഞ്ഞു.
രണ്ടാമത്തെ സെഷന് ‘ രൂപാന്തരീകരണ പരിവര്‍ത്തനം (വനിതകള്‍ നയിക്കുന്ന വികസനം’ എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു. 2030 അജന്‍ഡ നേടുന്നത് ത്വരിതപ്പെടുത്തുന്നതിലും സമഗ്രവും സുസ്ഥിരവുമായ ഒരു ലോകം സൃഷ്ടിക്കുന്നതിലും സമൂഹത്തിലെ സജീവ അംഗങ്ങളെന്ന നിലയിലും തീരുമാനമെടുക്കുന്നവരെന്ന നിലയിലും സ്ത്രീകള്‍ക്ക് വഹിക്കാനാകുന്ന പങ്ക് ഇതില്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടു.
സാമ്പത്തിക ശാക്തീകരണം, ലിംഗ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കല്‍, കാലാവസ്ഥാ വ്യതിയാനം, പോഷകാഹാരം എന്നീ മേഖലകളില്‍ പ്രാപ്തരാക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടി വനിതാശാക്തീകരണവും നേതൃത്വത്തിന്റെ കേന്ദ്ര സ്ഥാനങ്ങളില്‍ വനികളെ കൊണ്ടുവരേണ്ടതും അനിവാര്യമാണെന്ന് പ്രതിനിധികള്‍ ഊന്നിപ്പറഞ്ഞു.
ഇന്നത്തെ മൂന്നാം സെഷനില്‍ നീതിയുക്തമായ ഹരിത പവര്ത്തനത്തിനെക്കുറിച്ചാണ് പ്രതിനിധികള്‍ ചര്‍ച്ച ചെയ്തത്. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് -ഐ.എല്‍.ഒ), യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (യുനിഡോ), ബാര്‍ബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതന് അവിനാഷ് പെര്‍സൗഡ് എന്നിവര്‍ ലോകമെമ്പാടുമുള്ള ഹരിത പരിവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കുന്നതില് ജി 20 ന് സാദ്ധ്യമാകുന്ന പങ്കിനെക്കുറിച്ച് അവതരണം നടത്തി.
വികസന അജണ്ടയെ സ്വാധീനിക്കുന്ന ഒരു പരിവര്‍ത്തന പാതയിലൂടെ ലോകം കുറഞ്ഞ കാര്‍ബണ്‍ ഭാവിയിലേക്ക് നീങ്ങുമ്പോള്‍, ഹരിത പരിവര്‍ത്തനങ്ങളെ സാമൂഹികവും വികസന മാനങ്ങളുമായി സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത പ്രതിനിധികള്‍ എടുത്തുപറഞ്ഞു. വേഗത്തിലും സുഗമമായതുമായ പരിവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തമാക്കുന്ന ഒരു അന്താരാഷ്ട്ര പരിസ്ഥിതി സൃഷ്ടിക്കേണ്ട ജി20യുടെ സുപ്രധാനമായ ഉത്തരവാദിത്വത്തിന് അവര്‍ ഊന്നല്‍ നല്കി.
വിവിധ നിര്‍വ്വഹണ മാര്‍ഗ്ഗങ്ങള്‍-സ്ഥാപന കാര്യശേഷി നിര്‍മ്മാണം, സാങ്കേതികവിദ്യാ കൈമാറ്റം, സാമ്പത്തിക സഹായങ്ങള്‍,നിക്ഷേപങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അനുകൂലവും സജീവവും പ്രതികരണാത്മകവുമായ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. അതോടൊപ്പം ആഗോളതലത്തില്‍ നീതിയുക്തമായ ഹരിത പരിവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ കൂട്ടായ ഏ20 ശ്രമങ്ങളെക്കുറിച്ചും അവര്‍ പറഞ്ഞു.
സാംസ്കാരിക സായാഹ്നഹ്നത്തോടും ഗംഭീര വിരുന്നിനോടും കൂടിയാണ് ദിവസത്തെ പരിപാടികള്‍ സമാപിച്ചത്. അതില്‍ സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന വിശിഷ്ട വ്യക്തികള്‍, ജി20 ഡി.ഡബ്ല്യു.ഡി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പരമ്പരാഗത കലാ പ്രകടനങ്ങളും നൃത്തരൂപങ്ങളും കേരളത്തിന്റെ സമ്പന്നമായ സാംസ്ക്കാരിക പൈതൃകത്തെക്കുറിച്ചുള്ള ക്ഷണികദൃശ്യം അവര്‍ക്ക് പകര്‍ന്നു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: