പൂപ്പാറ: ക്ഷേത്രത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയ എസ്ഐ പാട്ട് തലയ്ക്ക് പിടിച്ചപ്പോള്‍ അമ്പലപ്പറമ്പ് നൃത്തവേദിയാക്കി. ക്ഷേത്രത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയ ശാന്തൻപാറ എസ്ഐ ഷാജിയാണ് സ്പീക്കറില്‍ മുഴങ്ങിയ ‘മാരിയമ്മാ’ പാട്ട് കേട്ട് നൃത്തം ചെയ്തത്. മദ്യപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.
ഇടുക്കി പൂപ്പാറയിലാണ് സംഭവം. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു എസ്ഐയുടെ എല്ലാം മറന്നുള്ള നൃത്തം. ഉത്സവത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എസ്ഐ ഷാജിയും സംഘവും.
ഇതിനിടെ ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ നൃത്തം തുടങ്ങിയത്. അവസാനം നാട്ടുകാരാണ് എസ് ഐ യെ പിടിച്ചു മാറ്റിയത്. ക്ഷേത്രത്തില്‍ കൂടിനിന്ന ആളുകള്‍ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: