യുവ സംവിധായകന് രജീഷ് മിഥില അണിയിച്ചൊരുക്കുന്ന പ്രഥമ തമിഴ് സിനിമയായ ‘യാനൈ മുഖത്താന്‍’ ഏപ്രില്‍ 14ന് റീലീസ് ചെയ്യും. ഇതിന്റെ മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്ത് വിട്ടു. വലിയ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്. ട്രെയിലര്‍ പുറത്ത് വിട്ട് ഏതാനും മണിക്കൂറുകള്‍ കൊണ്ട് തന്നെ ഒരു മില്യനില്‍ ഏറെ കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളില്‍ വൈറലായി മുന്നേറ്റം തുടരുകയാണ്.
ജാതി മത വര്‍ഗ്ഗീയതയെ വിമര്‍ശിക്കുന്ന ആക്ഷേപ ഹാസ്യമാണ് പ്രമേയമാണ് സിനിമയുടേത് എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. തമിഴില്‍ ‘യാനൈ മുഖത്താന്‍’ എന്നാല്‍ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്. മലയാളത്തില്‍ ‘വാരിക്കുഴിയിലെ കൊലപാതകം’, ‘ഇന്നു മുതല്‍’, ‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രജീഷ് മിഥില. യോഗി ബാബുവാണ് ഫാന്റസി ഹ്യൂമര്‍ ചിത്രമായ യാനൈ മുഖത്താനിലെ നായകന്. ഊര്‍വശി, രമേഷ് തിലക് ,കരുണാകരന് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫാന്റസി ചിത്രമായ ഇതില്‍ തീവ്ര ഗണപതി ഭക്തനായ ഓട്ടോ െ്രെഡവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്. ഗണപതിയെ എവിടെ കണ്ടാലും കൈ കൂപ്പി തൊഴുത് കാണിക്ക വഞ്ചിയില്‍ കാശ് ഇട്ടിട്ടെ പോകു. അതേ സമയം ആളൊരു ലോക തരികിടയുമാണ്. ആ രമേശ് തിലകിന്റെയടുത്ത് വിനായകം എന്ന് പേരു വെളിപ്പെടുത്തി കൊണ്ട് യോഗി ബാബു പരിചയപ്പെടുന്നു. ഒരു ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാക്കി തരണം എന്ന് പറഞ്ഞ് കേണപേക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ദൈവം തന്നെ നേരില്‍ വരും എന്ന് ആരും പ്രതീക്ഷിക്കുകയില്ലെന്ന് യാനൈ മുഖത്താനെ കുറിച്ച് രജീഷ് മിഥില പറഞ്ഞു.
അങ്ങനെ വന്നാല്‍ തന്നെ താനാണ് ദൈവം എന്ന് അയാള്‍ക്ക് തെളിയിക്കാന്‍ പോരാടേണ്ടി വരും. രമേഷ് തിലകിന്റെ ജീവിതത്തില്‍ യോഗി ബാബുവിന്റെ കടന്ന് വരവോടെ എന്തൊക്കെ വിനോദവും വിപരീതവുമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അതു കൊണ്ട് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന വഴിത്തിരിവുകള്‍ എന്തൊക്കെയാണ് എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ആദ്യന്തം ജിജ്ഞാസാഭരിതവും നര്‍മ്മരസപ്രദവുമായ എന്റര്‍ടൈനറായിരിക്കും’യാനൈ മുഖത്താന്‍’ എന്നും അദേഹം പറഞ്ഞു. ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥിലയും ലിജോ ജയിംസും ചേര്‍ന്നാണ് ‘യാനൈ മുഖത്താന്‍’ നിര്‍മ്മിക്കുന്നത്. കാര്‍ത്തിക് നായര്‍ ഛായഗ്രഹണവും ഭരത് ശങ്കര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സി.കെ. അജയ് കുമാറാണ് പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: