കോഴിക്കോട് : ഏലത്തൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക സംഘം ഇയാളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പോലീസെത്തി ഷഹറൂഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാത്രിയിലാണ് ഏലത്തൂരില്‍ ട്രെയിനിന് തീവെയ്ക്കുന്നത്. സംഭവത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ മൂന്ന് പേര് മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കായി കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാള്‍ രത്നഗിരിയിലെ ആശുപത്രിയിലെത്തിയിരുന്നത്. പോലീസ് എത്തിയപ്പോള്‍ ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. പിടികൂടിയ പ്രതിയെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: