ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ രാമനവമി ശോഭായാത്രകള്‍ക്കു നേരെയുണ്ടായ വ്യാപകഅക്രമങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി. അക്രമങ്ങള്‍ തടയുന്നത് പരാജയപ്പെട്ട മമത ബാനര്‍ജി ആഭ്യന്തരവകുപ്പ് ഒഴിയണ മെന്നും മുഖ്യമന്ത്രി പദവി രാജിവെക്കണമെന്നും ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവും ഹൂഗ്ലി എംപിയുമായ ലോക്കറ്റ് ചാറ്റര്‍ജി ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മമതാ ബാനര്‍ജി മുസ്ലീം പ്രീണനം നടത്തുകയാണ്. അവര്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. അക്രമങ്ങള്‍ തടയേണ്ട പോലീസ് വെറും കാഴ്ചക്കാരാകുന്നു. 30 ശതമാനം വരുന്ന മുസ്ലീം വോട്ടുമാത്രമാണ് മമതയുടെ ല ക്ഷ്യം. ഹൂഗ്ലിയില്‍ മുസ്ലീംപള്ളിയില്‍ നിന്നാണ് ശോഭായാത്രക്ക് നേരെ വലിയ കല്ലുകള്‍ വലിച്ചെറിഞ്ഞത്. ബിജെപി എംഎല്‍എ ബിമന്‍ ഘോഷ് അടക്കമുള്ളവരെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് മമത ബംഗാളില്‍ പ്രയോഗിക്കുന്നത്. മുസ്ലീം വോട്ടിനായി ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഹിന്ദുക്കള്‍ അവരുടെ ആഘോഷങ്ങള്‍ പുറത്തിറങ്ങാതെ വീടിനകത്ത് മാത്രം നടത്തിയാല്‍ മതിയെന്ന നിലപാടാണ്. രാമനവമിക്ക് മാത്രമല്ല, ദുര്‍ഗാപൂജ, സരസ്വതി പൂജ തുടങ്ങിയ ആഘോഷങ്ങളും തടയപ്പെടുന്നു. ശോഭാ യാത്രകള്ക്കുനേരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു.
സാഗര്‍ദിഗി തെരഞ്ഞെടുപ്പില്‍ മുസ്ലീംവോട്ടുകള്‍ ലഭിക്കാ ത്തതിനാല്‍ മമത പരാജയപ്പെടുകയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലീംവോട്ടുകള്‍ ഉറപ്പിക്കാനാണ് ഈ മുസ്ലീംപ്രീണനം. മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ മമത മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ് അക്രമങ്ങള്‍. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. എന്തൊക്കെ അക്രങ്ങളുണ്ടായാലും ബംഗാളിലെ ഹിന്ദുസമൂഹത്തിനൊപ്പമാണ് ബിജെപിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എംപി മാരായ ദേബശ്രീ ചൗധരി, ഖഗെന്‍ മുര്‍മു, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: