തൃശ്ശൂര്‍: ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് തഞ്ചാവൂരിനടുത്തായി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തൃശ്ശൂര്‍ നെല്ലിക്കുഴി സ്വദേശി ലില്ലി (63), റയാന്‍ (9) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് അപകടം സംഭവിക്കുന്നത്. നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കുട്ടികളടക്കം 51 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് ഒല്ലൂരില്‍ നിന്നുള്ള സംഘം തീര്‍ത്ഥാനത്തിനായി തിരിച്ചത്. തഞ്ചാവൂരിനടുത്ത് ഓര്‍ത്തനാട് വെച്ച് ബസ് നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ച് ചെങ്കുത്തായ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ മണ്ണാര്‍ക്കുടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസ്സില്‍ ഉണ്ടായിരുന്നവരെല്ലാം ഉറക്കത്തിലായതാണ് അപകടത്തിന്റെ വ്യാപ്തി കൂടാനുള്ള കാരണം. ഡ്രൈവറും ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: