പാട്ന : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട് പാട്ന കോടതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് വിചാരണയ്ക്കായി ഹാജരാകാന്‍ നിര്‍ദ്ദേശം. ഏപ്രില്‍ 12ന് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബിജെപി നേതാവും രാജ്സഭാ എംപിയുമായ സുശീല്‍ കുമാര്‍ മോദിയുടെ പരാതിലാണ് പാട്ന കോടതിയുടെ ഈ നടപടി.
2019 കര്‍ണാടക കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് പാട്ന കോടതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുള്ളത്. ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാര്‍ പുറത്തുവരും. എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസംഗം. സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎല്‍എ പൂര്‍ണേഷ് മോദി നല്കിയ പരാതിയിലാണ് സൂറത്ത് സിജെഎം കോടതി കേസെടുത്ത് രണ്ട് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ചത്. ഈ ശിക്ഷാ വിധിയെ തുടര്‍ന്നാണ് രാഹുലിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.
രാഹുലിന്റെ പരാമര്ശത്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ലളിത് മോദിയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തനിക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടിട്ടുണ്ടോ. കോണ്‍ഗ്രസ് പകപോക്കുകയാണ്. പരാമര്‍ശത്തില്‍ ലണ്ടനില്‍ പരാതി നല്‍കും. രാഹുല്‍ ലണ്ടനിലെ കോടതി കയറി ഇറങ്ങേണ്ടിവരുമെന്നുമായിരുന്നു ലളിത് മോദിയുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: