തിരുവനന്തപുരം : ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചതില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് കെ.ടി. ജലീല്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്കേ സഹായം കൊടുത്തിട്ടുള്ളൂ. പാര്‍ട്ടി നോക്കിയല്ല ഇതില്‍ നിന്ന് പണം അനുവദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീല്‍ ഇക്കാര്യം അറിയിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ കളത്തില്‍ അബ്ദുള്ളയ്ക്ക് 20 ലക്ഷം ചികിത്സയ്ക്ക് നല്കി. സുനാമി ഫണ്ടില്‍ നിന്ന് പുഴ പോലുമില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് വാരിക്കോരി കൊടുത്തു.
സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ മരണത്തെ തുടര്‍ന്ന് മകന് ഡോ. എം.കെ. മുനീറിനെ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് തുടര്‍ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടുവന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നല്കിയതും സിഎച്ചിന്റെ ഭാര്യക്ക് പെന്ഷന് നല്കിയതും അന്നത്തെ യുഡിഎഫ് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നെടുത്തിട്ടല്ല. ഭാവിയിലും ഇത് തന്നെ തുടരും. അന്നൊന്നുമില്ലാത്ത ‘ചൊറിച്ചില്‍’രാമചന്ദ്രന് നായരുടെയും ഉഴവൂര്‍ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതങ്ങ് സഹിച്ചേരെന്നുമായിരുന്നു ജലീലിന്റെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: