തിരുവനന്തപുരം: ജനത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബജറ്റിലെ നികുതി വര്‍ധന ഇന്ന് നിലവില്‍ വന്നു. ഇന്ധനത്തിന് അധിക നികുതി ഏര്‍പ്പെടുത്തിയതിനാല്‍ പെട്രോള്‍ ഡീസല്‍ വില രണ്ട് രൂപ കൂടി. ഇതോടെ എല്ലാ മേഖലയിലും വന്‍ വില വര്‍ധന ഉണ്ടാകും. പാല്, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്ജ് എന്നിവ നേരത്തെ തന്നെ വര്‍ധിപ്പിച്ചു.
ഭൂമിയുടെ ന്യായ വില 20 ശതമാനം കൂട്ടിയതിനാല്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് നിരക്കുകളും ഉയരും. സെന്റിന് ഒരു ലക്ഷമെങ്കില്‍, ന്യായവില 20 ശതമാനം കൂടുമ്പോള്‍ എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷന് ഫീസും ചേര്‍ന്നാല്‍ പ്രമാണച്ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും. ഒരു ലക്ഷം ന്യായവിലയുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കില്‍ 12,000 രൂപയെങ്കിലും ഇനി വേണം.
ഭൂനികുതിയും അഞ്ച് ശതമാനം കൂടും. കെട്ടിട നികുതിയും വിവിധ അപേക്ഷകളുടെ ഫീസ് നിരക്കും കൂട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആനുപാതികമായി നികുതി ഇനിയും കൂട്ടാം. കോര്‍ട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്ക് വര്‍ധിപ്പിക്കും. കോടതി വ്യവഹാരങ്ങളുടെ ഫീസും ഒരു ശതമാനം കൂട്ടും. ക്വാറിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും നിരക്ക് വര്‍ധനയുണ്ട്. ഇതോടെ കെട്ടിടനിര്‍മാണത്തിന് ചെലവേറും. സ്വര്‍ണ ബാര്‍, പ്ലാറ്റിനം, ഇറക്കുമതി ചെയ്ത കളിപ്പാട്ടം എന്നിവയുടെ വില കൂടും. മദ്യത്തിനു തുക വര്‍ധിപ്പിച്ചു.
മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: