അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും നാളെ ഏറ്റുമുട്ടും. ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരിലൊരാളായ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമ്പോള്‍ സൂപ്പര്‍ കിങ്സിനെ നയിക്കുന്നത് ഇന്ത്യന്‍ മുന്‍ നായകന് മഹേന്ദ്ര സിങ് ധോണിയാണ്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. കഴിഞ്ഞ തവണ കിരീടം നേടിയ ടീമിലെ മിക്കവരെയും ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. ജയിച്ചു തുടങ്ങാനാണ് ഗുജറാത്ത് ഇറങ്ങുന്നതെങ്കിലും ആരൊക്കെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുമെന്ന് കാത്തിരിന്നുകാണാം. കഴിഞ്ഞ സീസണില്‍ ടീമിന്റെ കിരീട ധാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ഇന്നത്തെ മത്സരത്തിനുണ്ടാവില്ലെന്നത് ഗുജറാത്തിന് തിരിച്ചടിയാണ്.
മധ്യനിരയില്‍ മില്ലറുടെയും രാഹുല്‍ തെവാത്തിയയുടെയും വെടിക്കെട്ടും മുഹമ്മദ് ഷമിയുടെയും റാഷിദ് ഖാന്റെയും കിടയറ്റ ബൗളിങ്ങും ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയുമാണ് ഗുജറാത്തിനെ ആദ്യ സീസണില്‍ കിരീടത്തിലേക്ക് നയിച്ചത്. ജേസണ്‍ റോയ്, റഹ്മാനുള്ള ഗുര്‍ബാസ്, ലോക്കി ഫെര്ഗൂസന് എന്നിവരെ ലേലത്തിന് മുമ്പ് കൈയൊഴിഞ്ഞ ഗുജറാത്തിന് കെയ്ന്‍ വില്യംസണിന്റെ സാന്നിദ്ധ്യം ടൈറ്റന്‍സിന് ഗുണകരമാകും.
ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍-വൃദ്ധിമാന്‍ സാഹ സഖ്യം തന്നെയാവും ഇത്തവണയും ഗുജറാത്തിനായി ഇന്നിങ്സ് തുടങ്ങുക. മൂന്നാം നമ്പറില്‍ കിവീസ് മുന്‍ നായകന് കെയ്ന്‍ വില്യംസണെത്തുമ്പോള്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് തന്നെ ഇറങ്ങാനാണ് സാധ്യത. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ്, രാഹുല്‍ തെവാത്തിയ എന്നിവരായിരിക്കും തുടര്‍ന്ന് എത്തുക. ഡേവിഡ് മില്ലറുടെ അഭാവത്തിലാണ് വെയ്ഡ് അന്തിമ ഇലവനിലെത്തുക.
ബൗളിംഗില്‍ റാഷിദ് ഖാനും സായ് കിഷോറും യാഷ് ദയാല്‍, അല്‍സാരി ജോസഫ് മുഹമ്മദ് ഷമി എന്നിവരുടെ ശക്തമായ നിരയാവും ഗുജറാത്തിന്റെ കരുത്ത്. മില്ലറുടെ അഭാവത്തില്‍ മധ്യനിര ദുര്‍ബലമാണെങ്കിലും ബൗളിങ് കരുത്തിലൂടെ ചെന്നൈയെ പിടിച്ചു കെട്ടാനാവും ഗുജറാത്ത് ശ്രമിക്കുക.
കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനം മറന്ന് മികച്ച ജയത്തോടെ ഈ സീസണ് തുടങ്ങാനാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ശ്രമം. അതേസമയം നായകന് മഹേന്ദ്ര സിങ് ധോണിക്ക് പരിശീലനത്തിനിടെ പരിക്കേറ്റെന്ന വാര്‍ത്ത ചെന്നൈ ആരാധകരെ ഏറെ നിരാശയിലാക്കുകയും ചെയ്തു. എന്നാല്‍ ധോണിയുടെ പരിക്ക് സാരമല്ലെന്നും കളിക്കാന്‍ തയ്യാറായെന്നും ടീം സിഇഒ കാശി വിശ്വനാഥന് സ്ഥിരീകരിച്ചത് ആരാധകര്‍ക്ക് ഏറെ ആശ്വാസമായി.
അതേസമയം വമ്പന്‍ തുക മുടക്കി ടീമിലെത്തിച്ച ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് ആദ്യ മത്സരങ്ങളില്‍ പന്തെറിയാനാവില്ല എന്നത് സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. കാല്‍മുട്ടിലെ പരിക്ക് ഗുരുതരമാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് സ്റ്റോക്സിനെ ബാറ്റിങ് ചുമതല മാത്രം ഏല്പിക്കുന്നത്. ചെന്നൈ ടീമിനൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിനിറങ്ങിയപ്പോഴും സ്റ്റോക്സ് പന്തെറിഞ്ഞിട്ടില്ല. താരലേലത്തില്‍ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സ്റ്റോക്സിനെ സ്വന്തമാക്കിയത്. ശക്തമായ ഓള്‍റൗണ്ടര്‍മാരും ബാറ്റര്‍മാരും അടങ്ങിയതാണ് സിഎസ്കെയുടെ കരുത്ത്. ഡെവണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായ്ഡു, മൊയീന്‍ അലി, ബെന്‍ സ്റ്റോക്സ്, ശിവം ദുബെ, മിച്ചല്‍ സാന്റ്നര്‍, ധോണി, രഹാനെ, രവീന്ദ്ര ജഡേജ എന്നിവരാണ് പ്രധാന താരങ്ങള്‍. ദീപക് ചഹര്‍, സിസാന്‍ഡ മഗാല, കെയ്ല്‍ ജാമിസണ് തുടങ്ങിയവരാണ് പ്രധാന ബൗളര്‍മാര്‍. കഴിഞ്ഞ വര്‍ഷം ഒന്‍പതാം സ്ഥാനത്ത് സീസണ് അവസാനിപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇക്കുറി ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: