തിരുവനന്തപുരം : ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയില്‍ ലോകായുക്ത വെള്ളിയാഴ്ച വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉത്തരവിറങ്ങിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ബുധനാഴ്ച കേസ് പരിഗണിക്കുന്നത്.
ദുരിതാശ്വാസ നിധി മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണന്റെ എസ്‌കോട്ട് വാഹനം അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിനുള്ള ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. എന്നാല്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കാന്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സസ്ഥാന സര്‍ക്കാരിന്റെ വാദം.
എന്നാല്‍ സര്‍ക്കാരിന്റെ ഈ പ്രസ്താവനയെ ലോകായുക്ത എതിര്‍ക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 2022 മാര്‍ച്ച് 18ന് കേസില്‍ വാദം പൂര്‍ത്തിയായതാണ്. കേസില്‍ വിധി എതിരായാല്‍ ഇത് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകും. അതേസമയം വിധി മുന്നില്‍ കണ്ട് ലോകായുക്ത നിയമം തന്നെ സര്‍ക്കാര്‍ ഭേദഗതി ചെയ്ത് ബില്‍ നിയമസഭ പാസാക്കി. എന്നാല്‍ ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: